ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികള്‍. സമ്മാനവിവരം അറിയിക്കാന്‍ ശ്രീനു ശ്രീധരന്‍ നായരെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നായിരുന്നു മറുപടി.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രതിമാസം 15,00 ദിർഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന ശ്രീനു ശ്രീധരന്‍ നായരാണ് കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.88 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
ശ്രീനു തന്റെ കമ്പനിയിലെ മറ്റ് 21 സഹപ്രവർത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. 500 ദിര്‍ഹത്തിന്റെ ടിക്കറ്റില്‍ 25 ദിര്‍ഹമാണ് തന്റെ വിഹിതമായി നല്‍കിയത്. ഇതിലൂടെ സമ്മാനത്തിന്റെ അഞ്ച് ശതമാനമാണ് ശ്രീനുവിന് ലഭിക്കുക.
വിശദമായി പറഞ്ഞാല്‍, 15 മില്യണ്‍ ദിര്‍ഹത്തിന്റെ 5 ശതമാനം അതായത് 750,000 മില്യണ്‍ ദിര്‍ഹം ശ്രീനുവിന് ലഭിക്കും. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയില്‍ ഏകദേശം 1.42 കോടി രൂപ.
ഈ വിജയത്തിന് നന്ദിയുണ്ടെന്ന് ശ്രീനു പറഞ്ഞു. ‘എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ഞാൻ നേടിയ കൃത്യമായ തുകയെക്കുറിച്ച് എനിക്കറിയില്ല. . എന്റെ ടിക്കറ്റിന് ഞാൻ 25 ദിർഹം നൽകിയെന്നും വിജയിച്ച തുകയുടെ വിഹിതം എനിക്ക് ലഭിക്കുമെന്നും എനിക്കറിയാം’. – ശ്രീനു പറഞ്ഞു.
ആലപ്പുഴയില്‍ ശ്രീനു വീട് പണി ആരംഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് ഇല്ലാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇനി സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് വീട് പണി പൂര്‍ത്തിയാക്കുകയാണ് ശ്രീനുവിന്റെ ലക്‌ഷ്യം.
കേരളത്തിലെ തന്റെ കുടുംബം വളരെ നിര്‍ധനരാണെന്നും ശ്രീനുപറഞ്ഞു.ഒക്ടോബർ 20 ന് ഓൺലൈൻ വഴിയാണ് ശ്രീനു വിജയിച്ച ടിക്കറ്റ് വാങ്ങിയതെന്ന് ബിഗ് ടിക്കറ്റിന്റെ സംഘാടകർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സമ്മാന വിവരം പറയാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പര്‍ തെറ്റായി നല്‍കിയതാണ് കാരണം. അവസാനം. തിങ്കളാഴ്ച രാവിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ സംഘാടകർക്ക് അദ്ദേഹത്തോട് സംസാരിക്കാനും സന്തോഷവാർത്ത അറിയിക്കാനും കഴിഞ്ഞു.
Leave a Reply