ഭ​ർ​ത്താ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു മ​ര​ണം ഷെ​ല്ലു​ക​ളു​ടെ രൂ​പ​ത്തി​ൽ സൗ​മ്യ​യു​ടെ ജീ​വ​ൻ ക​വ​ർ​ന്ന​ത്. ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ത​ന്നെ​യാ​ണ് നി​റ​ക​ണ്ണു​ക​ളോ​ടെ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നാ​ണ് ഫോ​ണ്‍ ഡി​സ്‌​ക​ണ​ക്ടാ​യ​ത്. വീ​ണ്ടും വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ബ​ന്ധു​വി​നെ വി​ളി​ച്ച് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​തെ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞു.

  സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ ആഗോള മാധ്യമ വെബ്സൈറ്റുകള്‍ പ്രവർത്തനരഹിതമായി

ഹ​മാ​സ് ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ടു​ക്കി കീ​ഴി​ത്തോ​ട് സ്വ​ദേ​ശി സൗ​മ്യ സ​ന്തോ​ഷ്(31) ഇ​സ്ര​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ. ഏ​ഴ് വ​ര്‍​ഷ​മാ​യി സൗ​മ്യ ഇ​സ്ര​യേ​ലി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.