ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സിങ് ജോലി സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം കൈവന്നിരിക്കുന്നു. അതും ഒരു രൂപ പോലും ട്യൂഷൻ ഫീ നൽകാതെ നേഴ്സിങ് പഠിക്കാൻ സാധിക്കും. യുകെയിലെ വെയിൽസിൽ നിന്നും ബിഎസ്സി നേഴ്സിങ്ങിൽ ചേർന്ന് തുടർന്ന് അവിടെത്തന്നെ സർക്കാർ സർവീസിൽ ജോലി നേടാനും സാധിക്കുന്നതാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഈ സ്കോളർഷിപ്പ് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25 ആണ് .
യുകെയിൽ സാധാരണഗതിയിൽ നേഴ്സിങ് പഠിക്കാൻ ട്യൂഷൻ ഫീ ഇനത്തിൽ 50 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. സ്കോളർഷിപ്പ് കിട്ടുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീ ഒഴിവായി കിട്ടും എന്നതാണ് ഏറ്റവും വലിയ ആകർഷണം. വെയിൽസിൽ നിന്നുള്ള റെക്സ്ഹാം ഗ്ലിൻഡ്വർ യൂണിവേഴ്സിറ്റിയിൽ നിന്നും അഡൽറ്റ് നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗ് എന്നീ വിഷയങ്ങളിൽ ബിഎസ്സി നേഴ്സിങ് പഠിക്കുന്നതിനാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 2021 – ന് ശേഷം പ്ലസ് ടു 65 ശതമാനത്തോടെ വിജയിച്ച വിദ്യാർത്ഥികൾക്കും ജനറൽ നേഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാം.
വെയിൽസിലെ നേഴ്സിംഗ് രംഗത്ത് പ്രൊഫഷനുകളുടെ അഭാവം നികത്തുന്നതിനായി സർക്കാർ നേതൃത്വത്തിൽ ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് വെയിൽസ് ( എച്ച് ഇ ഐ ഡബ്ല്യു ) ആണ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎച്ച് എസിന്റെ കീഴിൽ സർക്കാർ സർവീസിൽ ശമ്പളത്തോട് കൂടി പ്രാക്ടീസ്ചെയ്യാനുള്ള സൗകര്യവും കോഴ്സിന്‍റെ ഭാഗമായിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9961277717, 70252 19266.
To enquire
Hi Sir/Madam
I would like to join for adult nursing at Wales University. I would be very grateful if you will forward me the criteria and the application please. I have 80% mark in A levels.
I am a diploma nurse
I would like to study top up my degree level