ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ആർക്കും എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണം. ഏത് തരത്തിലുള്ള പരിമിതികൾ ഉണ്ടെങ്കിലും ആഗ്രഹവും ഇഛാ ശക്തിയും ഉണ്ടെങ്കിൽ കയ്യെത്തി പിടിക്കാൻ ആവാത്തതായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ചോതുന്ന അനുഭവം ഇതാ നമ്മുടെ കൺ മുന്നിൽ. ഇന്ത്യയിലെ ആദ്യത്തെ കാഴ്ച ഇല്ലാത്ത ഐ എ എസ് ഓഫിസർ പ്രൻജീൽ പാട്ടീൽ എന്ന യുവ വനിത ഇന്ന് തിരുവനന്തപുരം ജില്ലാ സബ് കല്ലെക്ടർ ആയി ചുമതലയേറ്റു. 6 ആം വയസിൽ ഉണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപെട്ട പ്രൻജീൽ 124 ആം റാങ്കോടെ ആണ് 2017 ഇൽ ഐ എ എസ് സ്വന്തമാക്കി .
മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയാണ് പ്രൻജീൽ .കേരള കേഡറിൽ സബ്‌കളക്ടർ ആയി
ചുമതല ഏൽക്കുന്ന ആദ്യ കാഴ്ച ഇല്ലാത്ത വനിതയാണ് ഇവർ . ഇന്ത്യയ്ക്കും അതിലുപരി കേരളത്തിനും അഭിമാന നിമിഷമാണ് ഇന്ന് . പാർട്ടി കളിച്ചും തമ്മിൽ തല്ലിയും വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ആൺകുട്ടികൾക്കും പഠിക്കാൻ ഉള്ള എല്ലാ സാഹചര്യം ഉണ്ടായിട്ടും പഠിക്കാൻ മടി കാണിക്കുന്ന ഓരോ പെൺകുട്ടികൾക്കും ഒരു മാതൃക ആണ് പ്രൻജീൽ .പല തരത്തിലുള്ള വൈകല്യങ്ങളും, കൊണ്ട് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ ആകാതെ അല്ലെങ്കിൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയവർ നമ്മുടെ രാജ്യത്തു അനവധി ഉണ്ട്. അവർക്കെല്ലാം ഒരു റോൾ മോഡൽ ആയി തിളങ്ങി നിൽക്കുകയാണ് നമ്മുടെ സബ് കളക്ടർ . ആർ ഡി ഓ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ തിരുവന്തപുരം സബ് കല്ലെക്ടറും ജില്ലാ ആർ ഡി ഓ യുമായി സ്ഥാനമേറ്റ പ്രൻജലിനെ ചെറിയ ചടങ്ങുകളോട് കൂടി സ്വീകരിച്ചു .
അസിസ്റ്റന്റ് കളക്ടർ അനുകുമാരിയുടെ കൈ പിടിച്ചാണ് പുതിയ ചുവടു വെയ്പ്പ് .12 മണിയോടെ ആണ് പ്രൻജീൽ ഭരണമേറ്റത് .സാമൂഹിക നീതി വകുപ്പു സ്പെഷ്യൽ സെക്രെട്ടറി ബിജു പ്രഭാകർ ചടങ്ങിൽ പങ്കെടുത്തു.എറണാകുളം അസിസ്റ്റന്റ് കളക്ടർ ആയി ജോലി ചെയ്‌തതിന് ശേഷം ആണ് പ്രൻജീൽ തലസ്ഥാനത്ത് ചുമതല എല്ക്കുന്നത്. ഞാൻ ഒരുപാടു സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു നമ്മൾ പരിശ്രമിക്കാൻ തയാറല്ല എങ്കിൽ നമ്മുക്ക് ഒന്നും നേടാൻ ആകില്ല. എഫേർട് ഇല്ലാതെ ഒന്നും സാധിക്കില്ല എന്നും ഈ ചടങ്ങിൽ അവർ കൂട്ടിച്ചേർത്തു . പരിശ്രമം ചെയ്കിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം എന്ന ചൊല്ല് പൂർണമാക്കും വിധം വിജയിച്ച പ്രൻജീൽ സമൂഹത്തിലെ എല്ലാവർക്കും മാതൃകയായി അക കണ്ണിൻ്റെ വെളിച്ചവുമായി നിശ്ചയദാർട്യത്തോടേ തലസ്ഥാനത്തെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്.
Leave a Reply