തണ്ടർ ഫോഴ്സ് സൈന്യം മലയാളികൾക്ക് പരിചിതമായത് നടൻ ദിലീപിനു മുമ്പ് സുരക്ഷ ഒരുക്കിയപ്പോഴായിരുന്നു. നടൻ ദിലീപ് അറസ്റ്റിലായി ഇറങ്ങി വന്ന ശേഷം തണ്ടർ ഫോഴ്സിലെ തോക്ക് ധാരികളുടെ സുരക്ഷയിൽ കഴിഞ്ഞത് മലയാളികൾ മറക്കില്ല. ഇപ്പോൾ ഇത്തരത്തിൽ ഒരു വലിയ സ്ഥാപനം തകരുമ്പോൾ ഇതിൽ നിക്ഷേപം നടത്തിയ ആളുകൾ ആങ്കലാപ്പിലായിരിക്കുകയാണ്.തണ്ടർ ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ച ഡയറക്ടർമാരും ഉടമകളുമായ ചിലർ വൻ തുക സ്ഥാപനത്തിൽ നിന്നും എടുത്ത് മുങ്ങുകയായിരുന്നു. മാത്രമല്ല സ്ഥാപനം പൊളിയുന്നതിനു മുമ്പ് അനവധി പേരിൽ നിന്നും നിക്ഷേപം എന്ന പേരിൽ കോടികൾ വാങ്ങുകയും ആ പണവും കൈക്കലാക്കുകയും ചെയ്തിരിക്കുകയാണ്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയായ തണ്ടർ ഫോഴ്സ് പൊളിഞ്ഞു. തണ്ടർ ഫോഴ്സ് പണം കടമായി വാങ്ങിയ നിരവധി പേർക്ക് പണം തിരിച്ച് കൊടുക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. കൊച്ചി വിമാന താവളത്തിനടക്കം പ്രൈവറ്റ് സ്ക്യൂരിറ്റി നല്കുകയും രാജ്യത്ത് മറ്റ് വിമാന താവളങ്ങൾക്കും സുരക്ഷ ഒരുക്കിയതും തണ്ടർ ഫോഴസ് ആയിരുന്നു. ഗോവ സ്വദേശിയും മലയാളിയുമായ നിൽ നായർ, രവീന്ദ്രൻ കിട്ടിശങ്കരൻ അച്ചാത്ത് എന്ന മേജർ രവി തുടങ്ങിയവരായിരുന്നു തണ്ടർ ഫോഴ്സിന്റെ ഉടമസ്ഥർ.തണ്ടർ ഫോഴ്സ് ഇന്ത്യറ്റ്യിലെ തന്നെ പ്രധാനപ്പെട്ട സെക്യൂരിറ്റി ഏജൻസി ആയിരുന്നു. എന്നാൽ ഇതിന്റെ മുൻ നിരയിൽ നിന്നവർ കോടികളുടെ നിക്ഷേപം കമ്പിനിക്ക് വേണ്ടി സ്വീകരിക്കുകയും മുങ്ങുകയും ആയിരുന്നു.താജ്ഹോട്ടൽ, വെസ്റ്റേൺ പ്ലൈവുഡ്, ഫഌവഴ്സ് ചാനൽ, ജിയോജിത്ത്, അഹല്യഗ്രൂപ്പ്, കിംസ് ഹോസ്പിറ്റൽ തുടങ്ങി പ്രമുഖ കമ്പിനികൾക്കും സെക്യൂരിറ്റി നല്കുന്നത് തണ്ടർ ഫോഴ്സായിരുന്നു.
അലപ്പുഴ സ്വദേശിയായ ഷൈൻ മുകുന്ദൻ തണ്ടർ ഫോഴ്സിൽ നിക്ഷേപം നടത്തിയത് 2 കോടി രൂപയായിരുന്നു. ലാഭ വിഹിതമായി പണം നല്കാമെന്നും മാസം 2 ലക്ഷം രൂപ ശമ്പളത്തോടെ ജോലി നല്കാം എന്നും ആയിരുന്നു ഷൈൻ മുകുന്ദനുമായുള്ള തണ്ടർ ഫോഴ്സ് ഉടമകളുടെ ധാരണം. എന്നാൽ 2 കോടിയുടെ നിക്ഷേപം ഇവർ സ്വീകരിച്ചിട്ട് ഷൈൻ മുകുന്ദന് ജോലി നല്കുകയോ ഇതുവരെ ലാഭ വിഹിതം നല്കുകയോ ചെയ്തിട്ടില്ല. 1.74 കോടി രൂപ ഷൈൻ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി 25 ലക്ഷത്തോളം തുക നേരിട്ടും ആണ് തണ്ടർ ഫോഴ്സിൽ നല്കിയത്.തണ്ടർ ഫോഴ്സിൽ നിക്ഷേപം ഇറക്കിയവരിൽ കൊച്ചി സ്വദേശിയും ഗുരുവായൂർ സ്വദേശിയും ഉണ്ട്. കേരളത്തിലെ നിരവധി പേരിൽ നിന്നും ഈ സ്ഥാപനം കോടികൾ നിക്ഷേപം സ്വീകരിച്ചു എന്നാണറിയുന്നത്. ഇതിന്റെ ഉടമ അനിൽ നായർ മുമ്പ് മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ഇദ്ദേഹം കേന്ദ്ര സർക്കാരിലെ പല മന്ത്രിമാർക്കും ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും അത് കാണിച്ച് സ്വാധീനം ഉണ്ട് എന്ന് പറഞ്ഞ് ധരിപ്പിച്ചായിരുന്നു പണം വാങ്ങിയത് എന്നും ആരോപണം ഉയരുന്നു.
കഴിഞ്ഞ കോവിഡ് കാലത്ത് കൊച്ചിയിൽ നിന്നും ഹെല്കോപ്റ്റർ സർവീസ് നടത്താം എന്ന് പരസ്യം ചെയ്ത് അതിന്റെ പേരിലും പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. അന്ന് ഇന്ത്യയിലെ പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ തണ്ടർഫോഴ്സ് കൊച്ചിയിൽനിന്ന് ഹെലിക്കോപ്റ്റർ സർവീസ് ആരംഭിച്ചു എന്ന് വാർത്തകൾ നല്കി ആളുകളേ പറ്റിക്കുകയായിരുന്നു. ണ്ടർ ഫോഴ്സിന്റെ ഡയറക്ടർമാരായ മേജർ രവി, സിദ്ധാർത്ഥ പ്രഭു,അനിൽ നായർ എന്നിവരായിരുന്നു അന്ന് ഹെലികോപ്റ്റർ പരസ്യവും ആയി രംഗത്ത് വന്നത്.ഇന്ത്യയുടെ ഏത് ഭാഗത്തേക്കും അഞ്ച് യാത്രക്കാർക്കും രണ്ട് പൈലറ്റുമാർക്കുമടക്കം ഏഴഅ പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകളാണ് സർവ്വീസ് നടത്തും എന്നും അന്ന് മേജർ രവി പറഞ്ഞിരുന്നു.ഇന്ത്യയിലും വിദേശത്തും തണ്ടർ ഫോഴ്സിനു ബ്രാഞ്ചുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലായിടത്തേയും ബ്രാഞ്ചുകൾ പൂട്ടി ബന്ധപ്പെട്ടവർ മുങ്ങിയിരിക്കുകയാണ്. പ്രധാന ഓഫീസായ കൊച്ചിയിലെ സ്ഥാപനവും പൂട്ടി.കണ്ണൂർ എയർപോർട്ട്, എച്ച്.എം.ടി, എൽ.എൻ.ജി പെട്രോ നെറ്റ്, തുടങ്ങിയ കേന്ദ്രീ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി സർവ്വീസ് നടത്തിയത് തണ്ടർ ഫോഴ്സ് ആയിരുന്നു.
വിമുക്ത ഭടന്മാർ ആയിരുന്നു തണ്ടർ ഫോഴ്സിൽ ജോലി ചെയ്തിരുന്നത്. കേരളത്തിൽ മാത്രം 1000ത്തോളം പേർ ജോലി ചെയ്തിരുന്നു. എന്നാൽ ആയിര കണക്കിനു സെക്യൂരിറ്റി ജീവനക്കാരുടെ സംബളം പോലും നല്കിയിട്ടില്ല. 6 മാസമായി ഇവർക്ക് ശംബളം പോലും കിട്ടാതായിട്ട്. ശംബളം കിട്ടാത്തതിനാൽ തകർന്ന് തരിപ്പണമായ കമ്പിനിക്കെതിരെ കേസ് പൊലും കൊടുക്കാൻ നിവർത്തിയില്ലാത്ത സാഹചര്യത്തിൽ ജീവനക്കാർ എല്ലാം ജോലി ഉപേക്ഷിച്ച് സ്ഥലം വിട്ടിരിക്കുകയാണ്.
Leave a Reply