ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന് ആരാണെന്നു ചോദിച്ചാല്‍ ഏവരും ആദ്യം ഉത്തരം പറയുക ഒരു പേരാണ് ഉസൈന്‍ ബോള്‍ട്ട്. അതേ, ലോകത്തിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. എന്നാല്‍ ബോള്‍ട്ടിനോളം വേഗതയില്‍ ഓടാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലും ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാകും അല്ലേ.
എന്നാല്‍ സത്യമാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള കംബല ജോക്കി, ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടി സമൂഹമാധ്യമങ്ങളില്‍ സെന്‍സേഷനായി മാറിയത്. 142.5 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം വെറും 13.62 സെക്കന്‍ഡ്സ്.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പോലെതന്നെ പ്രശസ്തമാണ് കര്‍ണാടകയിലെ കംബല എന്ന പോത്തോട്ട മല്‍സരവും. പോത്തോട്ട മല്‍സരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. അതേ സമയം, ശ്രീനിവാസ ഓടിത്തീര്‍ത്ത ദൂരവും സമയവും തമ്മില്‍ താരതമ്യം ചെയ്തു പരിശോധിച്ചാല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയിലാണ് ശ്രീനിവാസ ഓടിത്തീര്ത്തതെന്നു പറയാനാകും.
ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ശ്രീനിവാസ ഓടിയ ദൂരവും സമയവും കണക്കിലെടുത്ത് പരിശോധിക്കുമ്പോള്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്. അതായത് ബോള്‍ട്ടിനേക്കാള്‍ മൂന്നു സെക്കന്‍ഡ് കുറവ്.
രണ്ടുപേരും ഓടിയത് രണ്ടു വ്യത്യസ്ത രീതിയിലും തരത്തിലുമായതിനാല് പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓട്ടക്കാരനാണു താനെന്നും തനിക്കു പറ്റിയ എതിരാളികള്‍ ആരുമില്ലെന്നും പലകുറി തെളിയിച്ചയാളാണ് ഉസൈന്‍ ബോള്‍ട്ട്. അദേഹം സ്വന്തമാക്കിയ ഒളിംപിക് മെഡലുകള്‍ മാത്രം മതി ഇതിനു തെളിവ്.
ശ്രീനിവാസയും മോശമല്ല. കാരണം ഇന്നുവരെ ഒരുത്തനും സാധിക്കാത്ത നേട്ടമാണ് പോത്തോട്ട മല്‍സരത്തില്‍ ശ്രീനിവാസ കാഴ്ചവച്ചത്. പോത്തിനെ ഓടിച്ചു കൊണ്ട് ഒപ്പം ഓടുകയാണ് പോത്തിനെ തെളിക്കുന്നവര്‍ നടത്തുന്നത്. ഇവര്‍ ഓടുന്നതു പോത്തിന്റെ കയറില്‍ പിടിച്ചുകൊണ്ടായതിനാല് തന്നെ, പോത്തിന്റെ വേഗത അനുസരിച്ചാണ് ഇവരുടെ വേഗതയും. ഇതു സ്വാഭാവികമാണ്. ചുരുക്കത്തില്‍ ബോള്‍ട്ട് ഓടിയ ഓട്ടവും ഇവരുടെ ഓട്ടവും രണ്ടും രണ്ടാണ്.
മികച്ച ട്രാക്കില്‍, സ്യൂട്ടണിഞ്ഞാണ് ബോള്‍ട്ട് ഓടുന്നത്. എന്നാല്‍ പോത്തോട്ടക്കാര് ഓടുന്നത് ചതുപ്പു നിലത്താണ്. അതും നഗ്നപാദരായി.എത്രയൊക്കെ പറഞ്ഞാലും ശ്രീനിവാസ നേടിയ നേട്ടം ചെറുതല്ല. എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണിയാൾ.
Leave a Reply