യാത്രക്കാരനെ ജീവനക്കാരൻ മർദിച്ച സംഭവത്തിൽ ഇൻഡിഗോയെ ട്രോളി എയർ ഇന്ത്യ. ഇൻഡിഗോ ജീവനക്കാരന്റെ കൈയാങ്കളി പരോക്ഷമായി സൂചിപ്പിച്ചാണ് എയർഇന്ത്യ എതിരാളിയെ ചെറുതായൊന്നു കുത്തിയത്. ട്വിറ്ററിലൂടെയാണ് എയർഇന്ത്യയുടെ കളിയാക്കൽ. നമ്മളുടെ കൈകൾ ഉയരുന്നത് നമസ്തേ പറയാൻ മാത്രമാണെന്നാണ് ര ട്വീറ്റ്. തലപ്പാവ് ഏയര്‍ ഇന്ത്യന്‍ സിമ്പല്‍ മഹാരാജയുടെ ചിത്രത്തിനൊപ്പമാണ് കുത്തുവാക്ക് ചേർത്തിരിക്കുന്നത്.
മറ്റൊരു ട്വീറ്റിൽ പരാജയപ്പെടാത്ത സേവനം എന്നായിരുന്നു പരിഹാസം. ഇംഗ്ലീഷിലുള്ള ഒറ്റവരി കുറിപ്പിൽ ബീറ്റ് (അടി) എന്ന ഭാഗം മാത്രം പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.
ദൃശ്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് ഇന്‍ഡിഗോ. യാത്രക്കാരനെ മര്‍ദിക്കുന്നത് ഷൂട്ട് ചെയ്ത ജീവനക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരനെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനകമ്പനി പറയുന്നത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം ഡല്‍ഹി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ചാണ് വിമാനകമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ കൈയേറ്റം ചെയ്തത്. യാത്രക്കാരനായ രാജീവ് കട്യാല്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതും അതിന് ശേഷം ജീവനക്കാര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒക്റ്റോബര്‍ 15 ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത് ചൊവ്വാഴ്ചയാണ്.
ചെന്നൈയില്‍ നിന്ന് എത്തിയ കട്യാല്‍ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ബസിനായി കാത്തുനില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. ആരാണ് ആദ്യം തര്‍ക്കം ആരംഭിച്ചതെന്ന് വീഡിയോയില്‍ വ്യക്തമല്ല. വിമാനകമ്പനിയുടെ റിപ്പോര്‍ട്ടില്‍ വീഡിയോ എടുക്കുകയും പിന്നീട് ഈ കേസിലെ വിസില്‍ബ്ലോവറുമായി മാറിയ വിമാനകമ്പനിയിലെ മുന്‍ ജീവനക്കാരനായ മന്ദു കല്‍റയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് ശേഷം കല്റയെ ജോലിയില്‍ നിന്ന് പുറത്താക്കി.
സംഭവത്തെ അപലപിക്കുക മാത്രമല്ല, ഇതിനെതിരേ നടപടിയെടുക്കുകയും ചെയ്തെന്ന് ഇന്റിഗോ വിമാനകമ്പനിയുടെ പ്രസിഡന്റ് ആദിത്യ ഖോഷ് റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനം നേരിടേണ്ടി വന്ന കട്യാലിനെ മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് തന്നെ നേരിട്ട് വിളിച്ച് ക്ഷമചോദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട് എല്ലാവരേയും സംഭവം നടന്ന് ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്തു.
വീഡിയോ എടുത്ത ജീവനക്കാരന് നേരെയാണ് ഏറ്റവും കടുത്ത നടപടി നേരിട്ടത്. വീഡിയോയില്‍ ആക്രോശിക്കുകയും മറ്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത് കല്‍റയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയില്‍ കാണുന്ന മറ്റുള്ള ജീവനക്കാര്‍ കല്‍റയേക്കാള്‍ ജൂനിയര്‍ ആയിരുന്നു. എന്നാല്‍ വീഡിയോ എടുത്തത് കൊണ്ടല്ല കല്റയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും ആദിത്യ വ്യക്തമാക്കി.
#WATCH: IndiGo staff manhandle a passenger at Delhi’s Indira Gandhi International Airport (Note: Strong language) pic.twitter.com/v2ola0YzqC
— ANI (@ANI) November 7, 2017
Leave a Reply