ന്യൂഡല്‍ഹി: ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയി എത്തിയചത്. രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍. യാത്രക്കാര്‍ക്കുള്ള എയര്‍ലൈന്‍ ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു മര്‍ദ്ദനം.

ചെന്നൈയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതായിരുന്നു രാജീവ് കത്യാല്‍. ബസ് വൈകിയത് ചോദ്യം ചെയ്ത തന്നെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ബസില്‍ നിന്ന് വലിച്ച് താഴെയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കത്യാല്‍ വ്യക്തമാക്കി. വീഡിയോയും വാര്‍ത്തയും പ്രചരിച്ചതോടെ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് കത്യാലിനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തി.

സംഭവത്തില്‍ അന്വേഷണം നടത്തിയതായും ജീവനക്കാരനെതിരെ നടപടിയെടുത്തതായും ഘോഷ് പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫുമായുള്ള വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ വലിച്ച് താഴെയിടുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവും ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

https://www.facebook.com/JantaKaReporterHN/videos/1942078806111784/