ഡോക്ടർ എ. സി. രാജീവ് കുമാർ
പകർച്ചവ്യാധികളെയും പ്രതിരോധത്തെയും ആയുർവേദ ശാസ്ത്രം വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ട്. പരസ്പരം ഉള്ള ശാരീരിക ബന്ധം, ആളുകൾ തിങ്ങിക്കൂടി ഇടപഴകുന്നത്, ഉഛ്വാസ നിശ്വാസങ്ങൾ എല്ക്കുന്നത്, കൂട്ടം കൂടി ഒന്നിച്ചും ഒരു പാത്രത്തിൽ നിന്നും ആഹാരം കഴിക്കുക, ഒരേ ഇരിപ്പിടത്തിലോ കിടക്കയിലോ ചേർന്നിരിക്കയോ കിടക്കുകയോ ചെയ്യുക, രോഗമുള്ളവരുടെ വസ്ത്രം ആഭരണം മറ്റു വസ്തുക്കൾ കൈമാറി ഉപയോഗിക്കുക എന്നിവയാൽ ത്വക് രോഗങ്ങൾ, ജ്വരം അഥവാ പനി, ക്ഷയം എന്നിങ്ങനെ ഉള്ള രോഗങ്ങൾ ഒരാളിൽ നിന്നു മാറ്റിയൊരാളിലേക്കു പകരും എന്നാണ് ആയുർവേദ ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നത്.
രോഗം പകരുന്നത് തടയാൻ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക ആണ് വേണ്ടത് എന്നും കരുതുന്നു.
“ബലാധിഷ്ടാനം ആരോഗ്യം ആരോഗ്യാർത്ഥ ക്രിയാക്രമ ” ഇവിടെ ബലം എന്നത് രോഗ പ്രതിരോധം എന്ന് മനസിലാക്കാം. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആരോഗ്യ പ്രദമായ ദിനചര്യ, ആഹാരക്രമം, അനുയോജ്യമായ വ്യായാമം, മതിയായ ഉറക്കം എന്നിവ ആണ് പ്രാഥമികമായി വേണ്ടത്.
ഇമ്മ്യൂണിറ്റി എന്നത് ശരീരം, ശരീര കോശങ്ങളിൽ കടക്കാൻ ശ്രമിക്കുന്ന രോഗകാരികളായ വൈറസ് ബാക്റ്റീരിയ പരാന്നഭോജികൾ എന്നിവയെ തുരത്താൻ ഉള്ള ശേഷി ഉള്ളതായി നില നിർത്തുക എന്നതാണ്.
ജന്മനാ ഉള്ള രോഗ പ്രതിരോധ ശേഷിയും, ആർജിതമായ പ്രതിരോധ ശേഷിയും ഉണ്ട്. വാക്സിൻ ഔഷധ ഉപയോഗം എന്നിവ യിലൂടെ നേടുന്ന പ്രതിരോധശേഷി ആർജ്ജിതം എന്ന് പറയാം.
ശുചിത്വമുള്ള പോഷകസമൃദ്ധവും രോഗ പ്രതിരോധ സഹായകവുമായ സസ്യാഹാരം പ്രാധാനം. തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക. ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമം. മിതമായ മദ്യപാനം. രണ്ടു നേരം കുളിക്കുക.പുറത്തു പോയി വീട്ടിൽ എത്തിയാലുടൻ കൈകാലുകൾ സോപ്പ് അണുനാശക വസ്തുക്കൾ ഉപയോഗിച്ചു ശുചിത്വം പാലിക്കുക. മാംസാഹാരങ്ങൾ നന്നായി വേവിച്ചു മാത്രമേ ഉപയോഗിക്കാവു. പനി ചുമ തുമ്മൽ എന്നിവ ഉള്ളവർ മുഖം വായ് മൂടുവാൻ ശ്രദ്ധിക്കുക. മാസ്ക് ഉപയോഗിക്കുന്നത് സുരക്ഷിത പ്രതിരോധ മാർഗം ആയി കരുതുന്നു.
കടിംജീരകം ചെറിയ കിഴിയായി കെട്ടി ഞെരടി മണപ്പിക്കുന്നത് നാസാ ദ്വാരങ്ങൾ ശുചിത്വ പൂര്ണമാക്കി വൈറസ് പ്രതിരോധം തീർക്കാൻ ഇടയാക്കും. ഷഡംഗ പാനീയം, ഇന്ദുകാന്തം, വില്വാദി, സുദർശനം, നിലവേമ്പ് കഷായം എന്നിവ അവസരോചിതമായി ഉപയോഗിക്കാൻ വൈദ്യനിർ ദേശത്തോടെ ചെയ്യാൻ സാധിക്കും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
Leave a Reply