ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജനുവരിയിൽ പണപ്പെരുപ്പം കുതിച്ചുയർന്നതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവന്നു. ഡിസംബറിൽ 2.5 ശതമാനമായിരുന്ന പണപ്പെരുപ്പം ജനുവരിയിൽ 3 ശതമാനമായി ഉയർന്നു. ഇത് കഴിഞ്ഞ പത്ത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഭക്ഷണം, വിമാനയാത്ര കൂലി, സ്കൂൾ ഫീസ് എന്നീ ഇനങ്ങളിലെ വർദ്ധനവാണ് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാംസം, മുട്ട, വെണ്ണ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണസാധനങ്ങൾക്കെല്ലാം ഒരു വർഷം മുമ്പുള്ളതിനേക്കാൾ വില കൂടുതലായിരുന്നു. ഈ വർഷാവസാനം എനർജി, വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകാനിരിക്കുന്ന സാഹചര്യത്തിൽ ഉടലെടുത്ത വിലവർദ്ധനവ് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും എന്ന ആശങ്ക ശക്തമാണ്. പണപെരുപ്പ നിരക്ക് വർദ്ധിക്കുന്നത് യുകെയിലെ സമ്പദ് വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. കൺസർവേറ്റീവുകളും ലിബറൽ ഡെമോക്രാറ്റുകളും ലേബർ സർക്കാരിന്റെ നികുതി വർദ്ധനവും മറ്റ് നയങ്ങളുമാണ് പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന വിമർശനം ഉന്നയിച്ചു കഴിഞ്ഞു. ഒരു വർഷത്തിനിടെ ജീവിത ചിലവുകൾ എങ്ങനെ മാറിയിരിക്കും എന്നതിന്റെ പൊതുവായ ചിത്രം അനാവരണം ചെയ്യാൻ ഉപയോഗിക്കുന്ന അളവുകോലാണ് പണപ്പെരുപ്പത്തിലെ വർദ്ധനവ് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


രണ്ട് മാസത്തിനുള്ളിൽ വാട്ടർ, കൗൺസിൽ ബില്ലുകൾ ഉയരുന്നത് കുടുംബങ്ങളുടെ ജീവിത ചിലവ് വർദ്ധിപ്പിക്കും. ഏപ്രിൽ മുതൽ എല്ലാ പ്രായക്കാർക്കും മിനിമം വേതനം സർക്കാർ ഉയർത്തിയിരുന്നു . മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന പെൻഷനും വർദ്ധിക്കും. എന്നാൽ കമ്പനികൾ ഉയർന്ന വേതനവും ദേശീയ ഇൻഷുറൻസിലെ വർദ്ധനവും മൂലം നേരിടുന്ന നഷ്ടം നികത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അവരുടെ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് വീണ്ടും സാധാരണക്കാരന് കടുത്ത തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്തമാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കുകൾ പ്രകാരം വിമാന നിരക്ക് ഡിസംബറിൽ കൂടുകയും ജനുവരിയിൽ കുറയുകയും ചെയ്യും. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരക്കുകളിൽ വന്ന ഇടിവ് വളരെ കുറവാണ്. സർക്കാർ നികുതി ഇളവ് നീക്കം ചെയ്തതിന് ശേഷം ജനുവരി 1 മുതൽ വാറ്റ് ചേർത്തതിനാൽ സ്വകാര്യ സ്‌കൂൾ ഫീസ് വർഷത്തിൻ്റെ തുടക്കത്തിൽ ഏകദേശം 13% ആണ് വർദ്ധിച്ചത്. പണപ്പെരുപ്പത്തിലെ പ്രതീക്ഷിക്കുന്ന വർദ്ധനവിനോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 4.5 ആയി കുറച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപെരുപ്പ നിരക്ക് 2 ശതമാനമാണ്. ജനുവരി മാസത്തിൽ പണപെരുപ്പ നിരക്ക് 3 ശതമാനമായി വർദ്ധിച്ച സാഹചര്യത്തിൽ പലിശ നിരക്കുകളുടെ കാര്യത്തിൽ അടുത്ത അവലോകനയോഗം എന്ത് തീരുമാനമെടുക്കുമെന്ന കാര്യം ഒരു ചോദ്യചിഹ്നമായി ഉയർന്നു വന്നിരിക്കുകയാണ്.