കൊറോണ ഭീതിയില്‍ ലോകം ഭയന്ന് വിറച്ചു കഴിയുമ്പോള്‍ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. ‘കൈകോര്‍ക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടര്‍ത്താം’ – എന്നാണ് ഇയാൾ ഫേയ്സ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദ് (25) ബാംഗളൂരില്‍ അറസ്റ്റിലായി. ഇയാളെ ഇന്‍ഫോസിസ് പുറത്താക്കുകയും ചെയ്തു.
പോസ്റ്റിട്ടതിന് പിന്നാലെ മുജീബിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇന്‍ഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇന്‍ഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ചാണ് മുജീബിനെതിരെ നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.
Leave a Reply