ലോകത്തെ മുഴുവൻ പിന്നാലെ നടത്തിച്ച് ചൈനയിലെ ആനകളുടെ യാത്ര ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഗുരുതര പരുക്കേറ്റ കുട്ടിയാനയെയും സംഘം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. പരുക്കേറ്റ കുട്ടിയാനെ ഉപേക്ഷിച്ച് മറ്റ് ആനകൾ മുന്നോട്ടുപോവുകയായിരുന്നു. മുൻപ് ഇതിൽ ഒരു കൊമ്പൻ കൂട്ടം തെറ്റി ഏറെ പിന്നിലാവുകയും തിരിച്ച് യാത്ര പുറപ്പെട്ട സ്ഥലേത്ത് നടപ്പു തുടങ്ങിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
തെയിലെ തോട്ടത്തിന് സമീപമാണ് പരുക്കേറ്റ കുട്ടിയാനയെ ഉപേക്ഷിച്ച് സംഘം യാത്ര തുടർന്നത്. കാലിനാണ് പരുക്ക്. കടുത്ത അണുബാധ കുട്ടിയാനെ ബാധിച്ചിട്ടുണ്ടെന്നും വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. 180 കിലോഗ്രാം ഭാരമാണ് കുട്ടിയാനയക്ക്. ഒന്നര വർഷമായി തുടങ്ങിയ യാത്ര ഇതിനോടകം 600 കിലോമീറ്റർ പിന്നിട്ടുകയാണ്.
ഇതിനോടകം കോടികളുടെ ചെലവാണ് അധികൃതർക്ക് ആനകളുടെ യാത്ര വരുത്തി വയ്ക്കുന്നത്. പല പ്രതിസന്ധികൾ വന്നിട്ടും 15 ആനകൾ തുടങ്ങിയ യാത്രയിൽ നിന്നും അംഗങ്ങൾ െകാഴിഞ്ഞുപോയിട്ടും പിൻമാറാതെ സംഘം യാത്ര തുടരുകയാണ്. ഇതോടെ കൗതുകവും വർധിക്കുന്നു. വൻ അകമ്പടിയും സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
Leave a Reply