ദിലീപിനോട് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റാകാമോ എന്ന് താന്‍ ചോദിച്ചിരുന്നതായി ഇന്നസെന്‍റ് എം പി. അതിനുശേഷമാണ് കേസും കാര്യങ്ങളുമൊക്കെയുണ്ടായതെന്നും ഇന്നസെന്‍റ് വ്യക്തമാക്കി. പ്രമുഖ സിനിമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്നസെന്‍റ് ഇക്കാര്യം പറയുന്നത്. താന്‍ ‘അമ്മ’യുടെ പ്രസിഡന്‍റ് മാത്രമായിരുന്നെങ്കില്‍ ദിലീപിനെ ഇടയ്ക്കിടെ ജയിലില്‍ പോയി കാണുമായിരുന്നു എന്നും ഇന്നസെന്‍റ് വ്യക്തമാക്കുന്നു. കൊലക്കുറ്റം ചെയ്തിട്ട് ജയിലില്‍ കിടക്കുകയാണെങ്കിലും അത് സ്വന്തം മകന്‍ ആണെങ്കില്‍ പോയി കാണില്ലേ എന്നും ഇന്നസെന്‍റ് ചോദിക്കുന്നു. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറിക്കൂടേ എന്ന് ഒരാള്‍ ചോദിച്ചിരുന്നു. അത് രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലുള്ള ചോദ്യമാണെന്ന് മനസിലാക്കിയപ്പോള്‍ ‘മരിച്ചാലല്ലാതെ മാറില്ല’ എന്ന് മറുപടി നല്‍കിയെന്നും  ലേഖകൻ  അഭിമുഖത്തില്‍ ഇന്നസെന്‍റ് വെളിപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ