ദുബായിലെ വനിതാ സെൻട്രൽ ജയിൽ -സെൻട്രൽ ജയിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഇരുട്ട് മുറികളും ഇരുമ്പു അഴികൾക്കുളളിൽ കഴിയുന്ന കുറ്റവാളികളും പോലീസ് മർദ്ദനവും എല്ലാം ആണ് മനസിലേക്ക് കടന്നു വരിക .ഈ ധാരണകൾ വെച്ചാണ് ദുബായിലെ അൽ അവീറിലെ സെൻട്രൽ ജയിൽ സന്ദർശിക്കാൻ ആയി എത്തിയത്.എന്നാൽ സ്ത്രീകൾക്ക് ഒരുപാട് നന്മ നിറഞ്ഞ ചുറ്റുപാടുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.400 വനിതകളെ ഉൾക്കൊള്ളാവുന്ന ഈ ജയിലുകൾ തുറന്ന ഒരു സ്ഥലം ആണ്.ഇരുമ്പു അഴികളോ ഇരുട്ടോ ഇവിടെ ഇല്ല.വൃത്തിയോടെ സൂക്ഷിക്കുന്ന ഇരിപ്പിടങ്ങളും വായന ശാലകളും മുഴുനീള സേവനങ്ങൾ ലഭിക്കുന്ന ക്ലിനിക്കും സൂപ്പർ മാർക്കറ്റുമെല്ലാം ആണ് ഇവിടെ ഉള്ളത് .പുതിയൊരു ജീവിതത്തിനു തുടക്കംനൽകാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.അമ്മമാർക്കൊപ്പം മക്കൾക്കും കഴിയാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ് .ജയിലുള്ളവവർക്കു അന്യോന്യം ആശയ വിനിമയം നടത്താനും സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ