സൗരയൂഥത്തിന്റെ കിടിലന്‍ വ്യൂവുമായി ഒരു നല്ല ലഞ്ച് അല്ലെങ്കില്‍ ഡിന്നര്‍ എങ്ങനെയിരിക്കും ? ആഗ്രഹമൊക്കെ കൊള്ളാം.. പക്ഷേ എങ്ങനെയെന്നല്ലേ ? എന്നാല്‍ ഇതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം.

യുഎസ് സ്‌പേസ് കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നത്. 2027ല്‍ പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഹോട്ടലില്‍ ബാറുകളും സിനിമ ഹാളുകളും ഭക്ഷണശാലകളുമെല്ലാമുണ്ട്. ഭൂമിയെ ഓരോ 90 മിനിറ്റിലും ചുറ്റുന്ന 400 പേര്‍ക്കിരിക്കാവുന്ന ഹോട്ടലാവും അവതരിപ്പിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഹോട്ടലിലും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൃത്താകൃതിയില്‍ ലോഹത്തിലാണ് ഹോട്ടലിന്റെ നിര്‍മാണം. ശാസ്ത്രജ്ഞര്‍ക്കായുള്ള ഗവേഷണ ഭാഗങ്ങളൊഴിച്ച് ബാക്കിയുള്ള 24 ഭാഗങ്ങളാവും അതിഥികള്‍ക്കായി നീക്കി വയ്ക്കുക. സഞ്ചാരികളെ ഭൂമിയില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹോട്ടലില്‍ താമസിക്കാനെത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിര്‍ബന്ധമാണ്. ഇതിന് ശേഷം പത്ത് ദിവസം ഭൂമിയില്‍ ബഹിരാകാശ ജീവിതം കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികള്‍ യാത്ര തിരിക്കുക.

സ്‌പേസ് ട്രപ്പുകള്‍ക്ക് സാധാരണ നല്ലൊരു തുക ചിലവാകും എന്നത് കൊണ്ട് തന്നെ സ്‌പേസ് ഹോട്ടലിലേക്കുള്ള ഫീസും തീരെ കുറവായിരിക്കില്ല എന്നാണ് നിഗമനം. ഇതിനെപ്പറ്റി കമ്പനി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.