വ്യാഴാഴ്ച കന്യാകുമാരിക്ക് സമീപംവരെ ചുഴലിക്കാറ്റെത്തുമെന്ന് മുഖ്യമന്ത്രി. ഏതുസാഹചര്യവും നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി. അര്‍ധരാത്രി മുതല്‍ കേരളതീരത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചു. തിരുവനന്തപുരം എറണാകുളം വരെ ക്യാംപുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവിക, വ്യോമസേനകളുടെ സഹായം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏഴ് എന്‍ഡിആര്‍എഫ് ടീമുകളെക്കൂടി കേരളം ആവശ്യപ്പെട്ടു. കേന്ദ്രസേനകളോടും സജ്ജമായിരിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ തീരത്ത് ജാഗ്രതാനിര്‍ദേശം. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തേയ്ക്ക് നീങ്ങും. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ കടലില്‍പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒാഖി ദുരന്തത്തിന്‍റെ വാര്‍ഷികത്തില്‍ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി. ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദസ്ഥാനം. 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുറെവി ചുഴലിക്കാറ്റായി മാറുമെന്നും മൂന്നാം തീയതിയോടെ കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് പ്രവചനം. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ അർധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. കാലാവസ്ഥാ പ്രവചനം ശരിവച്ച് കടലിന്റെ മുഴക്കവും തിരമാലകളുടെ ശക്തിയും ആപത്തിന്റെ മുന്നറിയിപ്പെന്നാണ് കാലങ്ങളായി കടലിനെ അറിയുന്നവരുടെ സാക്ഷ്യം.