‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രസിദ്ധ സിനിമാ താരവും ഡയറക്ടറുമായ ഹരിശ്രീ അശോകന്റെ കാരിക്കേച്ചര്‍ ഉള്‍പെടുത്തി ഒരു പ്രദര്‍ശനം എറണാകുളത്തെ സരിത സിനിമാ തിയേറ്ററില്‍ തുടങ്ങി, കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കരളയും കോമു സണ്‍സും സംയുക്തമായിട്ടാണ് ഈ ഇവന്റ് സംഘടിപ്പിച്ചത്. ഹരിശ്രീ അശോകന്റെ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് തന്നെ മലയാള സിനിമയില്‍ ആദ്യമായി ഒരു ഹാസ്യതാരത്തിന്റെ ഇത് വരെ അഭിനയിച്ച കഥാപാത്രങ്ങയ്യടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയാണ് എക്‌സിബിഷന്‍ നടത്തുന്നത്.
സിനിമയില്‍ അഭിനയിച്ച ഒട്ടുമിക്ക പേരും തീയേറ്ററില്‍ എത്തിയിരുന്നു, ഹരിശ്രീ അശോകന്‍, നടന്‍ ധര്‍മജന്‍, സിനിമയിലെ നായിക, മറ്റ് അഭിനേതാക്കള്‍ സിനിമയുമായി അണിയറ പ്രവര്‍ത്തകരടക്കം നിരവധി പേരുടെ കാരിക്കേച്ചറുകള്‍ സിനിമയുടെ പേരടിച്ച ക്യാന്‍വാസില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ തല്‍സമയം വരച്ചു കൊടുത്തു.
പ്രദര്‍ശങ്ങളുടെ ക്യൂറേറ്റര്‍ ഇബ്രാഹീം ബാദുഷയാണ്, ബഷീര്‍ കിഴിശ്ശേരി, ഹസ്സന്‍ കോട്ടപ്പറമ്പില്‍, ബാദുഷ, പ്രിന്‍സ്, കണ്ണന്‍ചിത്രാലയ, സതീഷ് കാക്കയങ്ങാട്, നിസാര്‍ ,ജോബ്, ജയരാജ് തുടങ്ങിയ കാരിക്കേച്ചറിസ്റ്റുകള്‍ പങ്കെടുത്തു. ആസിഫലി കോമു കോഡിനേറ്റര്‍ ആയിരുന്നു.
Leave a Reply