മുംബൈ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മുംബൈയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യു.കെ, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുംബൈ നഗരസഭയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും അവരോടൊപ്പം എത്തുന്ന മാതാപിതാക്കള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.