കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻ‌ഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്.

കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻ‌സ് മനസ്സിലാക്കി , ഉപയോക്താക്കൾക്ക് കൂടുതൽ‌ സൗകര്യപ്രദമായ ചെറിയ ഒന്ന് വികസിപ്പിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഓഡിയോ റെക്കോർഡിംഗിനും പ്ലേബാക്കിനുമുള്ള അനലോഗ് മാഗ്നറ്റിക് ടേപ്പ് റെക്കോർഡിംഗ് ഫോർമാറ്റായ കാസറ്റ് ടേപ്പ് ഓട്ടൻസ് കണ്ടുപിടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകമെമ്പാടും മികച്ച വിജയമായിരുന്നു ഓട്ടൻസിന്റെ കണ്ടുപിടുത്തം. 1963 ൽ പുറത്തിറങ്ങിയതിന് ശേഷം 100 ബില്ല്യണിലധികം കാസറ്റുകൾ വിറ്റു. സിഡി പുറത്തിറങ്ങിയതിന് ശേഷം കാസറ്റ് അപ്രത്യക്ഷമായി, ഇരുപത് വർഷത്തിന് ശേഷം ഓട്ടൻ‌സ് ഒരു സംഘം എഞ്ചിനീയർമാരുമായി ചേർന്നാണ് സിഡി വികസിപ്പിക്കുന്നത്. സിഡിയും വലിയ ഹിറ്റായി.

“2021 മാർച്ച് 6 ശനിയാഴ്ച ലൂ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗമായ അരിൻ ഓട്ടൻസ് മാധ്യമങ്ങളെ അറിയിച്ചു.