വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ്‍ 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ്‍ 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ്‍ താഴേക്ക് വീണത്.
2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷവും ഫോണ്‍ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. കൂടാതെ നിലത്ത് വീഴുന്ന സമയം പകർത്തിയ ദൃശ്യങ്ങളും ഫോണിൽ സുരക്ഷിതമായിരുന്നു.
Leave a Reply