ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴുവിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി . 184 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ശേഷിക്കെ മറികടന്നു . തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി . കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി .

നിര്‍ണായക മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ തുടക്കത്തിലെ പിടിച്ചുകെട്ടിയത് മലയാളി താരം സന്ദീപ് വാര്യര്‍. 14 റണ്‍സെടുത്ത സാക്ഷാല്‍ ക്രിസ് ഗെയിലും 2 റണ്‍സെടുത്ത കെ എല്‍ രാഹുലും മലയാളി പേസര്‍ക്കു മുന്നില്‍ കീഴടങ്ങി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്ദീപ് നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. സാം കറണ്‍ 23 പന്തില്‍ നിന്ന് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയതോടെ പഞ്ചാബ് ടീം ടോട്ടല്‍ 183 റണ്‍സിലെത്തി . മറുപടി ബാറ്റില്‍ സ്വന്തം നാട്ടില്‍ ബാറ്റെടുത്ത കൗമാരതാരം ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ലിന്‍ 45 റണ്‍സെടുത്തു .

ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഒന്‍പത് പന്തില്‍ 21 റണ്‍സ് നേടി രണ്ടോവര്‍ ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ലക്ഷ്യത്തിലെത്തിച്ചു . ജയത്തോടെ ഒരുമല്‍സരം മാത്രം ശേഷിക്കെ 12 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തെത്തി .