ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും – ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള പോരാട്ടം. പ്ലേഓഫില്‍ ഒന്നാം സ്ഥാനക്കാരായി മുംബൈ സ്ഥാനമുറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തങ്ങളുടെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ വീഴ്ത്തി 2-ാം സ്ഥാനക്കാരായി പ്ലേഓഫ് ഉറപ്പിച്ചു. രണ്ട് ടീമും ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീം ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2-ാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ ഫൈനലിലെത്താം.
ഐപിഎല്ലില്‍ എല്ലാ സീസണുകളിലും ശക്തി കാണിച്ച മുംബൈ നാല് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയെ സംബന്ധിച്ച് ഈ സീണണില്‍ അവരുടെ ബൗളിംഗ് യൂണിറ്റും ബാറ്റിംഗ് യൂണിറ്റും ശക്തമാണ്. രോഹിത് ശര്‍മ്മ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തിയതോടെ വലിയ പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ഡി കോക്ക്. സൂര്യകുമാര്‍ യാദവ്,യുവതാരം ഇഷന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ് തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. ബൗളിംഗ് യൂണിറ്റിലാകട്ടെ ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയും മികവ് കാണിക്കുന്നു. റണ്ണൊഴുക്കിന് തടയിട്ട് ബാറ്റ്‌സ്മാരെ സമ്മര്‍ദ്ത്തിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
കന്നി ഐപിഎല്‍ കിരീടത്തിനായുള്ള പോരാട്ടമാണ് ഡല്‍ഹിക്കിത്. പ്രാഥമിക ഘട്ടത്തില്‍ മുംബൈയോട് 2 വട്ടം തോറ്റ കണക്കു തീര്‍ക്കലും അവര്‍ക്കു മുന്നിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഡല്‍ഹിയുടെ പ്രതീക്ഷ കഴിഞ്ഞ മത്സരത്തില്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെച്ചത് ഡല്‍ഹിക്ക് ആശ്വാസം നല്‍കുന്നതാണ്. അതേസമയം റിഷഭ് പന്ത് പരുക്ക് മാറി തിരിച്ചെത്തിയെങ്കിലും ഫോമിലേക്ക് എത്തിയിട്ടില്ല. രഹാനെ,പ്രഥ്വി ഷാ,ഹെറ്റ്‌മെയര്‍ എന്നിവരും നിരാശയാണ് നല്‍കുന്നത്. സ്റ്റോയ്‌നിസ് പ്രതീക്ഷ ഉണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ റബാദയും നോര്‍ജയും ഉള്‍പ്പെടുന്ന പേസ് നിരയും അശ്വിനും അക്‌സര്‍ പട്ടേലും അടങ്ങുന്ന സ്പിന്‍നിരയിലും ഡല്‍ഹിക്ക് പ്രതീക്ഷയുണ്ട്.
Leave a Reply