ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ആവേശകരമായി പുരോഗമിക്കവെ അപ്രതീക്ഷിത സംഭവം. ലേലം പുരോഗമിക്കവെ ഓഷ്‌നര്‍ ഹ്യൂഗ് എഡ്‌മെയ്ഡ്‌സ് കുഴഞ്ഞുവീണു. വനിഡു ഹസരങ്കയുടെ ലേലം പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹം തലകറങ്ങി കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 10 കോടിയും കടന്ന് ഹസരങ്കയുടെ ലേലം പുരോഗമിക്കവെ അപ്രതീക്ഷിതമായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഏറെ നേരം നില്‍ക്കുന്നതോടെ സംഭവിക്കാവുന്ന രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഹ്യൂഗ് കുഴഞ്ഞുവീഴാന്‍ കാരണമായത്. ഹ്യൂഗിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും വിശ്രമം അനുവദിച്ചു. തുടര്‍ന്ന് ലേലം നിയന്ത്രിച്ചത് ചാരു ശര്‍മയായിരുന്ന. ഹസരങ്കയുടെ ലേലം ഏറെ സമയം തുടര്‍ന്നതോടെ ഒരുപാട് സമയം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയാന്‍ കാരണമായതെന്ന് പറയാം.
കുഴഞ്ഞുവീണതോടെ എല്ലാവരും പരിഭ്രാന്തരായി. ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് വിവരം. തല്‍ക്കാലത്തേക്ക് ലേലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് നാലാം ഐപിഎല്‍ താരലേലമാണ് ഹ്യൂഗ് നയിക്കുന്നത്.
. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റീമ മല്‍ഹോത്ര ട്വീറ്റ് ചെയ്തു. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാനും ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആദ്യ റൗണ്ട് ലേലത്തിന് ശേഷം രണ്ടാം റൗണ്ടില്‍ കൂടുതല്‍ വാശിയേറിയ പോരാട്ടമാണ് കണ്ടത്. ഹസരങ്കയുടെ ലേലം നീണ്ടതോടെ ഹ്യൂഗിന് തലകറങ്ങുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നാണ് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ബിസിസി ഐ ഔദ്യോഗികമായിത്തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഓഷ്‌നര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നുമാണ് ബിസിസി ഐ ഔദ്യോഗികമായി അറിയിച്ചത്. ഐപിഎല്‍ ലേലത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവം എല്ലാവരെയും ആശങ്കയിലാഴ്ത്തിയെന്ന് പറയാം.
Leave a Reply