ടെഹ്റാൻ: ബ്രിട്ടീഷ് എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ. സ്റ്റേന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ ടാങ്കർ വിപ്ളവഗാർഡുകൾ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വച്ച് അജ്ഞാത ഹെലികോപ്ടർ എണ്ണ ടാങ്കറിനെ സമീപിച്ചതായി കപ്പൽ ഉടമകൾ അറിയിച്ചു. ഇറാനിലേക്ക് കപ്പൽ നീങ്ങിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും കപ്പൽ ഉടമകൾ പറഞ്ഞു.
സ്റ്റേന ഇംപേറോയ്ക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 23 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് കന്പനി അധികൃതർ നൽകുന്ന വിവരം.
ഞായറാഴ്ച ഒരു വിദേശ ടാങ്കർ കസ്റ്റഡിയിലെടുത്തതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ കപ്പലിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയിരുന്നില്ല.
അടുത്തിടെ ഇറാനിൽനിന്നു സിറിയയിലേക്ക് എണ്ണ കടത്തിയ ഗ്രേസ് വണ്‍ എന്ന സൂപ്പർ ടാങ്കർ ബ്രിട്ടണ് പിടിച്ചെടുത്തിരുന്നു.
Leave a Reply