കോര്‍ക്ക്: കോര്‍ക്കില്‍ നിന്നും താത്കാലികമായി കേരളത്തിലേയ്ക്ക് തിരിച്ചുപോയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ തൂങ്കുഴി ഷീന്‍ കുര്യാക്കോസ്(40 വയസ്)കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. നാട്ടിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഷീന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോയത്.പുതിയതായി വാങ്ങിയ ബുള്ളറ്റ് ബൈക്കില്‍ എടത്വായ്ക്ക് പോകുമ്പോഴാണ് പത്തൊമ്പതാം മൈലില്‍ വെച്ച് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീനിനെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ന് ഇന്ത്യന്‍ സമയം 3 മണിയോടെ മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു
ഷീനിന്റെ സുഹൃത്ത്, അയര്‍ലണ്ടിലെ കോര്‍ക്ക് വില്‍ട്ടനില്‍ താമസിക്കുന്ന അജേഷ് ജോണിന്റെ ഭാര്യാ പിതാവ്,കഴിഞ്ഞ ദിവസം നിര്യാതനായ എടത്വ ചക്കാലക്കല്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ മകളെ സ്‌കൂളില്‍ അയച്ചതിന് ശേഷമാണ് ഷീന്‍ ഏടത്വായ്ക്ക് പോയത്.
കട്ടപ്പന വെട്ടിക്കുഴക്കവല തൂങ്കുഴിയില്‍ കുര്യാക്കോസിന്റെ മകനാണ് ഷീന്‍.മാതാവ്:മേരി.
ഭാര്യ അമ്പിളി ജേക്കബ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ്. എരുമേലി വെച്ചൂച്ചിറ വെള്ളമറ്റം കുടുംബാംഗമാണ് അമ്പിളി. ഏകമകള്‍ ആഞ്ജലീന മരിയ ഷീന്‍ കട്ടപ്പന പോപ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. 6 വയസുള്ള ഏക മകള്‍ ഷീനോടൊപ്പം കട്ടപ്പനയിലെ വീട്ടിലായിരുന്നു. സഹോദരങ്ങള്‍:ലിനറ്റ് (പുല്ലുമേട്), ബെറ്റി, ഡിമ്പിള്‍ (കാമാക്ഷി).
കോര്‍ക്കില്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷീന്‍ മുമ്പ് കട്ടപ്പനയില്‍ പവറോണ്‍ ഇന്‍വര്‍ട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്നു.
മൃതദേഹം കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് ഷീനിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാരിത്താസില്‍ എത്തിയിട്ടുണ്ട്