ഇറോം ശര്‍മിള വിവാഹിതയാകുന്നു. ബ്രിട്ടീഷ്‌കാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കുള്ളില്‍ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്.മണിപ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള നേരത്തെ അറിയിച്ചിരുന്നു. ദീപ്തി പ്രിയ മെഹ്‌റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്ട് ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും തമ്മില്‍ കത്തുകളയക്കാറുണ്ടായിരുന്നു. 2011ലാണ് ഇരുവരും കോടതിയില്‍വച്ച് നേരിട്ട് കാണുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ശര്‍മിളയുടെ അനുഭാവികളില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ആരും ഇടപെടുന്നത് ഇഷ്ടമല്ല എന്നാണ് ഇറോം പറഞ്ഞത്. ഇറോം ശര്‍മിള നിരാഹാര സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണം ഡെസ്മണ്ട് കുടിനോയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പ്രണയമല്ല സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇറോം വ്യക്തമാക്കിയിരുന്നു. മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള പതിനാറ് വര്‍ഷം നിരാഹാര സമരം നടത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിരാഹാര സമരം നടത്തിയ വ്യക്തിയാണ് ഇറോം. സമരം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനായിരുന്നു ഇറോമിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രജ പാര്‍ട്ടിയ്ക്ക് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. മണിപ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം ഇറോം കേരളത്തിലെത്തിയിരുന്നു.
Leave a Reply