കൊറോണ എന്ന മാരകരോഗം ലോകം മുഴുവന്‍ ഭീതി പടര്‍ത്തുകയാണ്. ചൈനയില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്ത് രോഗബാധയുള്ളവര്‍ മനഃപൂര്‍വ്വം മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രണ്ടുപേര്‍ മാസ്‌ക് ധരിച്ച് ആശുപത്രി റിസപ്ഷനിലേക്ക് വരുന്നത് കാണാം. പിന്നീട് മാസ്‌ക് മാറ്റി ഇവര്‍ മറ്റുള്ളവരിലേക്ക് തുപ്പുന്നു. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ രോഗം പടര്‍ത്തുന്നത്.

വിശ്വസിക്കാനാകാത്ത വീഡിയോകളാണ് പുറത്തുവരുന്നത്. വുഹാനില്‍ നിന്നും ഒരു അധ്യാപിക ട്വിറ്ററിലൂടെ പറയുന്നതിങ്ങനെ… ഞങ്ങള്‍ക്കെല്ലാം പുറത്ത് പോകാന്‍ അങ്ങേയറ്റം ഭയമാണ്. കഴിയാവുന്നിടത്തോളം പുറത്ത് പോകുന്നത് ഞാന്‍ ഒഴിവാക്കിയിരുന്നു. അങ്ങേയറ്റം ഭയപ്പെട്ടാണ് ഞാന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയത്.

കാല്‍പാദം മുതല്‍ തലവരെ ഗ്ലൗസും മറ്റ് പ്രതിരോധ സംവിധാനങ്ങളും കൊണ്ട് മൂടിയാണ് പുറത്തിറങ്ങിയത്. എന്നാല്‍, രോഗം ബാധിച്ചവര്‍ തങ്ങളുടെ മുഖംമൂടികള്‍ ഊരിയശേഷം ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പുന്ന വാര്‍ത്തയാണ് കേട്ടത്.

പുറത്തുനിന്ന് വാങ്ങുന്ന എല്ലാ സാധനങ്ങളും നല്ലവണ്ണം കഴുകിയാണ് ഉപയോഗിച്ചത്. കോഫീ സാഷെയും ചോക്ലേറ്റും വരെ കഴുകി എന്ന് ഭയത്തോടെ അധ്യാപിക പറയുന്നു.

മറ്റൊരു വീഡിയോയും കാണാം. ആശുപത്രിയിലെ കാഴ്ചയാണിത്. മൃതശരീരങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍. ഒന്നു കിടക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥ. കണ്ണിനെ വിശ്വസിപ്പിക്കാന്‍ കഴിയാത്ത കാഴ്ചയാണിത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ