ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ വീണ്ടും വാര്‍ത്തകളില്‍. കഴിഞ്ഞ മേയ് ദിനത്തില്‍ കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കിയാണ് തങ്ങളുടെ നേതാവിനു യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉത്തരകൊറിയ ലോകത്തെ അറിയിച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്നാണ് ഒരു കൂട്ടര് വാദിക്കുന്നത്.
കിം ചുവപ്പുനാട മുറിക്കുന്ന ചിത്രമാണ് ഉത്തരകൊറിയ പുറത്തുവിട്ടത്. എന്നാല്‍ കിമ്മിന്റെ രൂപ സാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യം ചെയ്താണ് വാദങ്ങള്‍ നടക്കുന്നത്. പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തല്‍.
മനുഷ്യാവകാശ പ്രവര്‍ത്തക ജന്നിഫര്‍ യംഗ് സഹിതം ഇത്തരം തെളിവുകളുമായി രംഗത്തു വന്നു. കിംഗ് ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ ദിവസങ്ങള്‍ക്ക് മുമ്പു പ്രചരിച്ചിരുന്നു. ഒരു മാസം മുമ്പ് അദ്ദേഹം പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരകൊറിയ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കിം ചുവപ്പുനാട മുറിക്കുന്ന ചിത്രം മേയ് രണ്ടിന് പുറത്തുവിട്ടത്.
Leave a Reply