തന്റെ കണ്‍മണിയുടെ ചിത്രം പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍…നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസയുടെ വരവ്… പിന്നീടിങ്ങോട്ട് കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചൻ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്.  കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.