കൊച്ചിയിലെ കലൂരിൽ നടിക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കലൂർ സ്റ്റേഡിയത്തിന് സമീപം നടന്ന സംഭവത്തിൽ, കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
പ്രതി സോഷ്യൽ മീഡിയ വഴി നടിയെ പിന്തുടർന്ന് സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് ശല്യമായി തോന്നിയതിനെ തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തതായി അറിയുന്നു. തുടർന്ന് പുറത്തുവെച്ച് നേരിൽ കണ്ടപ്പോൾ പ്രതി നടിയെ ശാരീരികമായി ആക്രമിച്ചതായി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ നടപടി സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.











Leave a Reply