ഇറ്റാലിയൻ പ്രതിരോധ നിരക്കാരനും സീരി ‘എ’ ക്ലബ് ഫിയോറന്റീന ക്യാപ്റ്റനുമായ ദാവിദ് അസ്റ്റോറിയെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 31 വയസ്സായിരുന്നു.
ഞായറാഴ്ച ലീഗ് മത്സരത്തിൽ ഉദ്നിസെയെ നേരിടാനിരിക്കെയാണ് മരണം. ശനിയാഴ്ച പരിശീലനം കഴിഞ്ഞ് സഹതാരങ്ങൾക്കൊപ്പം ഹോട്ടൽമുറിയിലേക്ക് മടങ്ങിയ അസ്റ്റോറി ഉറക്കത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ, ഞായറാഴ്ചത്തെ ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു.
ഇറ്റലിക്കായി 14 മത്സരങ്ങളോളം കളിച്ച അസ്റ്റോറി, എ.സി. മിലാൻ അക്കാദമിയിലൂടെയാണ് വളരുന്നത്. രണ്ടു വർഷം മിലാൻ സീനിയർ ടീമിലുണ്ടായിരുന്നെങ്കിലും സീരി ‘എ’യിൽ കളിക്കാനായില്ല. പിന്നീട് കഗ്ലിയരി, റോമ ടീമുകളിലൂടെ മികച്ച പ്രതിരോധതാരമായി വളർന്നു.
Leave a Reply