ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇറ്റലിയിലെ ഏറ്റവും സുന്ദരനായി തെരഞ്ഞെടുക്കപെട്ട യുവാവ് വൈദികവൃത്തിയിൽ തൻെറ മോഡലിംഗ് ജോലി ഉപേക്ഷിച്ചു. 2019-ൽ ഫാഷൻ ഗ്രൂപ്പായ ABE സംഘടിപ്പിച്ച ഒരു മത്സരത്തിൽ തൻെറ പതിനേഴാം വയസ്സിലാണ് ഇറ്റലിയിലെ ഏറ്റവും സുന്ദരനായി എഡോർഡോ സാന്റിനിയെ തിരഞ്ഞെടുത്തത്. ഒരു കലാകാരൻ എന്ന നിലയിൽ നാടകവും നൃത്തവും പഠിച്ച് ഉന്നതനിലയിൽ എത്തുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം തന്റെ വിശ്വാസത്തിനായി തന്റെ കരിയർ ഉപേക്ഷിക്കുമെന്ന് ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ എഡോർഡോ പങ്കുവച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്ലോറൻസിനടുത്തുള്ള ഒരു സെമിനാരിയിൽ ചേർന്നതായും യുവാവ് പറഞ്ഞു. മോഡലിംഗ് ജോലിയും അഭിനയവും നൃത്തവും ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചെന്നും എന്നാൽ അവയോടുള്ള ഇഷ്‌ടം എന്നും നിലനിൽക്കുമെന്നും ഇരുപത്തൊന്നുകാരനായ എഡോർഡോ പറഞ്ഞു. ഇനി മുതൽ അവയെ വ്യത്യസ്തമായി സമീപിക്കുമെന്നും എല്ലാം ദൈവത്തിനായി സമർപ്പിക്കുന്നുവെന്നും തൻെറ പ്രസ്‌താവനയിൽ യുവാവ് കൂട്ടിച്ചേർത്തു.

കാസ്റ്റൽ ഫിയോറന്റീനോ സ്വദേശിയാണ് എഡോർഡോ സാന്റിനി. 21-ാം വയസ്സിലാണ് തൻെറ മാതാപിതാക്കൾ വിവാഹം ചെയ്‌തത്‌. തൻെറ 21-ാം വയസ്സിൽ വൈദിക പാതയിലേക്ക് നീങ്ങാനാണ് വിളി ലഭിച്ചിരിക്കുന്നതെന്ന് എഡോർഡോ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 7,000 ഫോളോവേഴ്‌സുണ്ട് എഡോർഡോയ്ക്ക്.