ബാർനെറ്റിലെ ക്യൂൻ എലിസബത്ത് ഗ്രാമർ സ്കൂൾ സ്റ്റുഡന്റായ ഐവിൻ മാത് സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ആൻഡ് ഇപി ക്വു എന്നിവയ്ക്കാണ് എ സ്റ്റാർ നേടിയത്. ഇതിനോടൊപ്പം തന്നെ സ്റ്റുഡൻറ് ആൻഡ് ടീച്ചേഴ്സ് വോട്ട് ചെയ്ത് സ്കൂൾ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. യുകെ റോയൽ കോളേജ് സയൻസ് ചലഞ്ചിൽ ഇൻഡിവിജ്വൽ എൽ കാറ്റഗറിയിലും ഓവറോൾ സ്കൂൾ കാറ്റഗറിയിലും നാഷണൽ ഫസ്റ്റ് പ്രൈസ് നേടി 500 പൗണ്ട് സമ്മാനം കരസ്ഥമാക്കിയിരുന്നു.
പിയാനോ ആൻഡ് വയലിൻ പ്രാവണ്യം നേടിക്കൊണ്ടിരിക്കുന്ന ഐവിൻ ചർച്ച് ക്വയറിലെ വയലിനിസ്റ്റ് കൂടിയാണ്. കവിത രചനയിലും മികവുപുലർത്തുന്ന ഈ മിടുക്കന്റെ പ്രസിദ്ധീകരിച്ച കവിത ബ്രിട്ടീഷ് ലൈബ്രറി ശേഖരണത്തിലും കാണാൻകഴിയും. യുകെ മലയാളികളുടെ പ്രധാനവേദിയായ യുക്മാ കലാ കായിക മേളകളിൽ റീജിനൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിയായ ജോസ് പി. എമ്മിന്റെയും ബിന്ദു മോൾ ജോസിന്റെയും മൂത്ത പുത്രനായ ഐവിന് ഒരു അനുജൻ കൂടിയുണ്ട്. അനുജൻ ലോവിൻ ജോസ് ലാങ്ങ്ലി ഗ്രാമർ സ്കൂൾ സ്റ്റുഡൻറ് ആണ്. 2001 -ൽ യുകെയിലെത്തിയ പിതാവ് സോഫ്റ്റ്‌വെയർ അനലിസ്റ്റായി ജോലി ചെയ്യുന്നു . യുക്മ നേതൃത്വനിരയിൽ ഭാരവാഹിയായിരുന്ന ജോസ് പി എം ആണ് യുക്മ കലാകായിക മേളകൾക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തിരിക്കുന്നത്. മാതാവ് ബിന്ദു മോൾ ജോസ് കാർഡിയോളജിയിൽ സ്പെഷലിസ്റ്റ് നേഴ്സായി ജോലി ചെയ്യുകയാണ്. ലണ്ടനിൽ ഈലിങ്ങിലാണ് ഇവർ താമസിക്കുന്നത്.
Leave a Reply