ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി ടീമംഗം ബെഞ്ചമിൻ മെൻഡിയുടെ ആഡംബര വസതിയിൽ നടന്ന പാർട്ടിയിൽ ജാക്ക് ഗ്രീലിഷ് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. കോടതിയിൽ നൽകിയ തെളിവിലാണ് ഗ്രീലിഷിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. 23 വയസ്സുള്ള യുവതിയുമായി ഗ്രീലിഷ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പറയപ്പെടുന്നു. തുടർന്ന് ആ രാത്രിയിൽ തന്നെ മെൻഡിയുടെ സുഹൃത്തായ ലൂയിസ് സാഹ മാറ്റൂറി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെൻഡിയും ലൂയിസ് സാഹ മാറ്റൂറിയും ഇപ്പോൾ വിചാരണയിലാണ്. ഇരുവരും ഒന്നിലധികം ബലാത്സംഗങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും നിഷേധിക്കുന്നു. ഒരു സ്ത്രീ പോലീസിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഗ്രീലിഷിന്റെ പേര് വന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചെഷയറിലെ പ്രെസ്റ്റ്ബറിയിലെ വീട്ടിൽ നടന്ന പാർട്ടിയുടെ അതേ സായാഹ്നത്തിൽ മെൻഡി തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായി 18 വയസ്സുള്ള സ്ത്രീ ആരോപിക്കുന്നു. ആറ് ബലാത്സംഗങ്ങളും മൂന്ന് ലൈംഗികാതിക്രമങ്ങളുമാണ് മാറ്റൂറിയുടെ പേരിലുള്ളത്. ഏഴ് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമവും മെൻഡിയുടെ പേരിലുണ്ട്.

സ്ത്രീകളുമായോ പെൺകുട്ടികളുമായോ എന്തെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉഭയസമ്മതപ്രകാരമാണെന്ന് ഇരുവരും പറയുന്നു. ഗ്രീലിഷിന്റെ പേര് ഉയർന്നെങ്കിലും അദ്ദേഹം കുറ്റം ചെയ്തതായി നിലവിൽ തെളിഞ്ഞിട്ടില്ല.