മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍, വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ജഗതി മോളിവുഡില്‍ തിളങ്ങിയത്. അദ്ദേഹത്തിന്റെ ഹാസ്യവേഷങ്ങളെല്ലാം സിനിമാ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ മൂഹൂര്‍ത്തങ്ങളുമായി ജഗതി ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ കൂടുതലായി അഭിനയിച്ച താരം പിന്നീട് എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന നടനായും മാറിയിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജഗതി ശ്രീകുമാറിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അഭിനയത്തിനൊപ്പം സംവിധായകനായും മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ജഗതി ശ്രീകുമാര്‍.
1989ലാണ് ജഗതിയുടെ സംവിധാനത്തില്‍ അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു എന്ന ചിത്രം പുറത്തിറങ്ങിയത്. ജഗതി തന്നെ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സായ് കുമാറും മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കല്യാണ ഉണ്ണികള്‍.
വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. അഭിനയത്തില്‍ തിളങ്ങിയെങ്കിലും സംവിധായകനായുളള രണ്ട് ചിത്രങ്ങളും ജഗതിയുടെതായി പരാജയപ്പെട്ടിരുന്നു. താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടവയായിരുന്നു എന്ന് അദ്ദേഹം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. സംവിധാന മേഖലയില്‍ കൈവെച്ചപ്പോള്‍ വലിയ തിരിച്ചടിയാണ് തനിക്ക് സംഭവിച്ചതെന്നും അധികം അറിയാത്തതും തീരെ വിജയിക്കാന്‍ കഴിയാത്തതുമായ മേഖലയിലേക്ക് പിന്നീട് ശ്രദ്ധ കൊടുത്തിട്ടില്ലെന്നും ജഗതി പറഞ്ഞിരുന്നു.
കല്യാണ ഉണ്ണികള്‍ എന്ന സിനിമ സംവിധാനം ചെയ്തതോടെ തനിക്ക് പറ്റിയ പണിയല്ല സംവിധാനമെന്ന് ബോധ്യപ്പെട്ടെന്നും ജഗതി ശ്രീകുമാര്‍ മുന്‍പ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിരുന്നു. കോമഡി വേഷങ്ങളിലായിരുന്നു ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ കൂടുതലായും അഭിനയിച്ചിരുന്നത്. നായകവേഷങ്ങളിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല.
മലയാളത്തില്‍ ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് അദ്ദേഹം. 1974മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ജഗതി ശ്രീകുമാര്‍. പ്രേംനസീര്‍ മുതല്‍ പുതിയ കാലത്തെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ വരെ അദ്ദേഹം അഭിനയിച്ചിരുന്നു. ചെറിയ ബഡ്ജറ്റ് സിനിമകളിലും വലിയ സിനിമകളിലും എല്ലാം ഒഴിവാക്കാന്‍ പറ്റാത്ത അഭിനേതാവായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നീണ്ട തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ജഗതി ശ്രീകുമാര്‍ മാറിയത്.
സിനിമകളിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നേടിയിരുന്നു ജഗതി. അഞ്ച് തവണയാണ് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും തിരക്കഥാകൃത്തായും ജഗതി ശ്രീകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു.
Leave a Reply