ദോശ കഴിച്ച് വണ്ണം കുറച്ചതിനെക്കുറിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ശ്രീലക്ഷ്മി സ്വന്തമായി തയ്യാറാക്കിയ ഡയറ്റ് വഴി 15 കിലോ കുറച്ച കാര്യം പറഞ്ഞത്. ദുബായിയില്‍ എത്തിയ സമയത്ത് എപ്പോഴും പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഐസ്‌ക്രീം വലിയ ഇഷ്ടമാണ്.

ഒരുമാസം 22 കിലോ ഐസ്‌ക്രീം വരെ കഴിക്കും. ശരീര ഭാരം കൂടുന്നതിനെ കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ തന്നോട് മിക്കവാറും പേര്‍ പറഞ്ഞു തടിച്ചല്ലോ എന്ന്. സാരിയുടുത്താണ് അന്ന് ഷോയ്ക്ക് പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം.

അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായിരുന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോഗിംഗ് മാത്രമാണ് ചെയ്ത വ്യായാമം. ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി.

എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞേ ഇനി വെയ്റ്റ് നോക്കൂ ശ്രീലക്ഷ്മി പറയുന്നു. വണ്ണം കൂടിയതും കുറഞ്ഞതുമായ തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.