ബൈക്ക് ഓടിക്കരുത്,നീ വീഴും.കൈയ്യും കാലും ഓടിയും,നിന്നെ ആരും വിവാഹം കഴിക്കില്ല. എന്നാല്‍ ഇതൊന്നും ഞാന്‍ ചെവിക്കൊള്ളില്ല-
- ”എന്ത് കൊണ്ട് ഞാന്‍ ബൈക്കോടിക്കല്‍ നിര്‍ത്തണം.?,അത് എന്റെ ജീനില്‍ ഉള്ളതാണ്. ബൈക്കില്‍ പാറിപ്പറക്കുമ്പോള്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഞാന്‍ ആകാശത്ത് പറക്കുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു. അവര്‍ പറയുന്നു
35-കാരിയായ ജാഗൃതി ഹോഗ്‌ലെ തന്റെ പ്രൊമോഷണല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിധി അവര്‍ക്ക് കാത്ത് വെച്ചിരുന്നത് മറ്റൊന്ന്. മുംബൈക്കാരിയായ ഈ യുവതി അവരുടെ ബൈക്ക് റൈഡിങ് ക്ലബ്ബായ ബിക്കേര്‍ണിയിലെ മറ്റ് രണ്ട് അംഗങ്ങളുമായി റൈഡിങ്ങിന് പോയതായിരുന്നു. ഒരു ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ റോഡിലെ ഗര്‍ത്തത്തില്‍ വീഴുകയും പിറകെ വന്ന ട്രക്ക് ഇവരുടെയും ബൈക്കിന്റെയും മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവതി മരിച്ചു. ഇന്നലെ അതിരാവിലെയോടെയാണ് ജാഗൃതിയും രണ്ട് കൂട്ടുകാരും ജൗഹര്‍ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചത്.
മൂന്നുപേരും ദഹാനു-ജൗഹര്‍ പാതയില്‍ എത്തിയപ്പോഴേക്കും ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനെക്കുറിച്ച് ഒരു ബെറ്റ് വയ്ക്കുകയും ജാഗൃതി അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത അപകടത്തില്‍ പെടുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച് ലോറിയുടെ ടയറുകള്‍ ഇവരുടെ തലയില്‍ കയറിയിറങ്ങുകയായിരുന്നു. ഇവര്‍ കാസ വില്ലേജിലെ അടുത്തുള്ള ഒരു ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവും ഏഴ് വയസ്സുള്ള ഒരു മകനും അടങ്ങിയതാണ് കൊല്ലപ്പെട്ട ജാഗൃതിയുടെ കുടുംബം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Leave a Reply