കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ.കെ. ബാലന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന ബാലന്റെ പ്രസ്താവനയാണ് നോട്ടീസിന് ആധാരം.

പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ബാലന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കിയതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്‌ലാമി അമീറും ശക്തമായി പ്രതികരിച്ചു. സിപിഎം വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പ്രതികരിച്ചു. ബാലന്റെ പരാമർശം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും, ബാലൻ കേരള ജനതയോട് മാപ്പ് പറയണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.