തൊടുപുഴ :പുറപ്പുഴ പാലത്തിനാൽ വീടിന്റെ മുറ്റത്തു നിന്ന് കേരള കോൺഗ്രസിന്റെ ഒരു ലയന പ്രഖ്യാപനം കൂടി .ജനാധിപത്യ കേരളാകോൺഗ്രസ്സിലെ ഫ്രാൻസിസ് ജോർജും കൂട്ടരും പി ജെ ജോസെഫിനൊപ്പം ചേരുന്നതായി വെള്ളിയാഴ്ച പുറപ്പുഴയിലെ പി ജെ ജോസഫിന്റെ വസതിയിൽ വച്ചാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത് .മൂവാറ്റുപുഴയിൽ യോഗം ചേർന്നു അവിടെ അവതരിപ്പിച്ച ലയന പ്രമേയം ഇവിടെ വച്ച് ഫ്രാൻസിസ് ജോർജ് വായിച്ചു .കേരള കോൺഗ്രസ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നാലുകൊല്ലമായി വേർപിരിഞ്ഞാണ് പ്രവർത്തിച്ചതെങ്കിലും ഒന്നിച്ചെന്നപോലെയാണ് പ്രവർത്തിച്ചതെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു .തറവാട് വിട്ടുപോയി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ജോണി നെല്ലൂരും ഒത്തു ചേരലിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു . മാത്യു സ്റ്റീഫൻ ,എം പി പോളി,തോമസ് ഉണ്ണിയാടൻ ,ടി യു കുരുവിള ,മോൻസ് ജോസഫ് തുടങ്ങി നിരവധി നേതാക്കളും എത്തിയിരുന്നു .കേരളകോൺഗ്രസ്സുകളുടെ ലയന നീക്കം തുടരുമെന്ന് പി ജെ ജോസഫ് പറഞ്ഞു .അപ്പുറത്തു നിൽക്കുന്നവരും വരുവാൻ സാധ്യതയുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു .വിഘടിച്ചു നിൽക്കേണ്ട സമയമല്ലിതെന്നും ജോസഫ് കൂട്ടിച്ചേർത്തു .ഇതേ സമയം ജനാധിപത്യ കേരള കോൺഗ്രസ് എൽ ഡി എഫിൽ ഉറച്ചു നിൽക്കുമെന്ന് പി സി ജോസഫ് ,ജോർജ് അഗസ്റ്റിൻ എന്നിവർ തൊടുപുഴയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു .
പിളർപ്പിന്റെ ചരിത്രം ..
വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നാണ് കേരളകോൺഗ്രസിന് മാണിസാർ തന്നെ നൽകിയ വിശേഷണം .
പാർട്ടിയുടെ അരനൂറ്റാണ്ടിലേറെക്കാലമായുള്ള രാഷ്ട്രീയാസ്തിത്വത്തിന്റെ ചരിത്രം ഈ വിശേഷണത്തെ ദൃഢീകരിക്കുന്നതാണ്.
കോട്ടയം ആസ്ഥാനമായ, പ്രധാനമായും കോട്ടയം, ഇടുക്കി ജില്ലകളിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് 1964-ൽ കെ.എം.ജോർജിന്റെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ആദ്യത്തെ എട്ടുവർഷം പിളർപ്പുകളൊന്നും കൂടാതെ പാർട്ടി മുന്നോട്ടുപോയി.
72-ലാണ് ആദ്യപിളർപ്പുണ്ടാകുന്നത്. അന്നു തൊട്ട് അതൊരു രാഷ്ട്രീയപാരമ്പര്യമായി മാറി. ഇംഗ്ലീഷ് അക്ഷരമാലയിലെ മിക്കവാറും എല്ലാ അക്ഷരങ്ങളും ബ്രാക്കറ്റിലിട്ട് കേരളാകോൺഗ്രസുകളുണ്ടായി.
ഇതുവരെ ഉണ്ടായ കേരളാകോൺഗ്രസ് പിളർപ്പുകളിലേക്ക് ഒന്നു കണ്ണോടിക്കാം:
1972- ഇ.ജോൺ ജേക്കബും ജെ.എ ചാക്കോയും പുതിയ കേരളാകോൺഗ്രസ് ഉണ്ടാക്കുന്നു
1976 കെ.എം.ജോർജും കെ.എം മാണിയും വഴി പിരിയുന്നു. പുതിയ കേരളാകോൺഗ്രസുകൾ ഉണ്ടാക്കുന്നു
1977 ആർ.ബാലകൃഷ്ണ പിള്ള പുതിയ കേരളാകോൺഗ്രസ് ഉണ്ടാക്കുന്നു
1979 14 എം.എൽ.എ മാരുടെ പിൻബലത്തോടെ മാണിയുടെ നേതൃത്വത്തിൽ കേരളാകോൺഗ്രസ് എമ്മും ആറ് എം.എൽ.എ മാരുടെ പിന്തുണയോടെ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കേരളാകോൺഗ്രസ് (ജെ)യും പിറവിയെടുക്കുന്നു.
1982 മാണി ഗ്രൂപ്പ് യു.ഡി.എഫിൽ; ബാലകൃഷ്ണപിള്ളയും കൂടെ ചേരുന്നു.
1985 മാണിയും ജോസഫും ഒറ്റപ്പാർട്ടിയാകുന്നു.
1987 മാണിയും ജോസഫും വേർപിരിയുന്നു. ടി.എം. ജേക്കബ് മാണിയോടൊപ്പവും പിള്ള ജോസഫിനൊപ്പവും.
1989 ജോസഫ് ഗ്രൂപ്പ് എൽ.ഡി.എഫിൽ മാണി യു.ഡി.എഫിനൊപ്പവും
1993 പിള്ള കേരളാകോൺഗ്രസ് (ബി) പുനരുജ്ജീവിപ്പിക്കുന്നു.
1997 കേരളാകോൺഗ്രസ് ജോസഫിൽ നിന്ന് പുറത്തുപോന്ന ടി.വി. എബ്രഹാം കേരളാകോൺഗ്രസ് എമ്മിൽ ചേരുന്നു.
2003 കേരളാകോൺഗ്രസ് (ജെ)യിൽ നിന്ന് പുറത്തുവന്ന പി.സി. ജോർജ് കേരളാകോൺഗ്രസ് (സെക്യുലർ) രൂപീകരിക്കുന്നു.
മാണി ഗ്രൂപ്പിൽ നിന്ന് പുറത്തുപോന്ന പി.സി. തോമസ് ഐ.എഫ്.ഡി.പി രൂപീകരിക്കുന്നു.
2005 ഐ.എഫ്.ഡി.പി. എൻ.ഡി.എ ഘടകകക്ഷിയാകുന്നു.
2009 പി.സി.ജോർജിന്റെ കേരളാകോൺഗ്രസ് കേരളാകോൺഗ്രസ് എമ്മിൽ ലയിക്കുന്നു.
2010 മാണി-ജോസഫ് വിഭാഗങ്ങൾ ലയിച്ച് ഒറ്റപ്പാർട്ടിയാകുന്നു. എന്നാൽ പി.സി. തോമസ് എൽ.ഡി.എഫിനൊപ്പം തുടരുന്നു
2015 പി.സി.ജോർജ് കേരളാകോൺഗ്രസ് മാണിഗ്രൂപ്പിനെ വീണ്ടും പിളർക്കുന്നു.
2016- ബാലകൃഷ്ണ പിള്ള വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേരുന്നു.
കേരളാകോൺഗ്രസ് എം എന്ന ഏറ്റവും വലിയ കേരളാകോൺഗ്രസ് കഷണം മറ്റൊരു പിളർപ്പിന്റെ വക്കിലാണ് എന്നതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. ജോസ് കെ മാണിയും പി ജെ ജോസ്ഫ്ഉം
പതിനേഴ് പിളർപ്പുകൾ; ലയനങ്ങൾ നിരവധി തവണ ചേരിമാറ്റങ്ങൾ. ഇപ്പോൾ എല്ലാ കേരളാകോൺഗ്രസുകൾക്കും കൂടി നിയമസഭയിൽ ഒമ്പത് അംഗങ്ങൾ. രാജ്യസഭയിലും ലോക്‌സഭയിലും ഓരോന്നുവീതം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ