എകാതെറിന്‍ബര്‍ഗ്ന്മ സൂപ്പര്‍താരം കെയ്‌സുകി ഹോണ്ട സൂപ്പര്‍സബ്ബായി അവതരിപ്പ മല്‍സരത്തില്‍ സെനഗലിനെതിരെ ജപ്പാനു സമനില. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സാദിയോ മാനെ (11), മൂസ വാഗു (71) എന്നിവര്‍ സെനഗലിനായി ലക്ഷ്യം കണ്ടപ്പോള്‍ തകാഷി ഇനൂയി (34), കെയ്‌സുകി ഹോണ്ട (78) എന്നിവര്‍ ജപ്പാനായും ഗോള്‍ നേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

72–ാം മിനിറ്റില്‍ ഷിന്‍ജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഹോണ്ട, ആറു മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയാണ് സെനഗലിനെ കുരുക്കിയത്. ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ആദ്യ മല്‍സരം തോറ്റ മറ്റു രണ്ടു ടീമുകള്‍ക്കും പോയിന്റൊന്നുമില്ല. ഇതോടെ ഗ്രൂപ്പ് എച്ചില്‍നിന്ന് ഇരുവര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാനും വഴി തെളിഞ്ഞു.