ലോകപ്രശസ്തമായ റിച്ചാര്‍ഡ് ഡോകിന്‍സ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗാനരചയിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തര്‍. വിമര്‍ശനാത്മക ചിന്തകളും മാനുഷിക പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും മാനിച്ചാണ് പുരസ്‌കാരം. റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു.

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ആദ്യ പുസ്തകം ‘ദി സെല്‍ഫിഷ് ജീന്‍’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. തന്റെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.

പ്രമുഖ ഇംഗ്ലീഷ് ബയോളജിസ്റ്റ് റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ബഹുമാനാര്‍ഥമുള്ള അവാര്‍ഡ് എത്തിസ്റ്റ് അലയന്‍സ് ഓഫ് അമേരിക്കയാണ് എല്ലാവര്‍ഷവും സമ്മാനിക്കുന്നത്. സിഎഎ, തബ്്ലീഗ് ജമാഅത്ത്, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കനത്ത വിമര്‍ശനം ജാവേദ് അക്തര്‍ ഉയര്‍ത്തിയിരുന്നു.