തന്റെ ഫോട്ടോ പകര്‍ത്താന്‍ തിരക്ക് പിടിച്ച ഫോട്ടോ​ഗ്രാഫര്‍മാരെ കണ്ട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍. ”നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം”- ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ശ്വേതയെയും കൂട്ടി ജയ കാറില്‍ കയറി പോകുകയായിരുന്നു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന് മുംബൈയിലെ അവരുടെ വസതിയില്‍ മകള്‍ ശ്വേത ബച്ചന്‍ നന്ദയ്ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചന്‍. മൃതദേഹം കണ്ടതിനുശേഷം വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങി വരുമ്പോളാണ് കൂടിനിന്ന ഫോട്ടോ​ഗ്രാഫര്‍മാരെ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ