പലപ്പോഴും സൈബര്‍ ആക്രമണത്തിനും ട്രോളുകള്‍ക്കും ഇരയാവാറുള്ള താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ‘സിനിമ മാത്രം വരുമ്പോള്‍ നന്മമരമായി മാറി’ എന്ന തരത്തിലുള്ള ട്രോളുകള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കാറുണ്ട്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
ഇരുപത് വര്‍ഷമായി സിനിമയിലുള്ള തനിക്ക് മറ്റൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ല എന്നാണ് ജയസൂര്യ പറയുന്നത്. സമൂഹത്തിനായി നടത്തുന്ന ചില പ്രതികരണങ്ങള്‍ പബ്ലിസിറ്റിക്കുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നതില്‍ ഖേദമില്ലെന്നും നടന്‍ പറയുന്നു.
അനുഭവങ്ങളില്‍ നിന്ന് പഠിച്ചതോ വേറൊരാളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതോ ആയ നല്ല കാര്യങ്ങള്‍ ആണ് നാം പറയുന്നത്. അതില്‍ നിന്ന് മറ്റൊരാള്‍ക്ക് ഗുണം ഉണ്ടാകുക എന്നതാണ് പ്രധാനം. സമൂഹത്തിന് വേണ്ടിയാണ് നാം പ്രതികരിക്കുന്നത്. പലപ്പോഴും സിസ്റ്റങ്ങള്‍ക്കെതിരേയും.
ആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുക എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്. ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒക്ടോബര്‍ 5ന് ആണ് ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
	
		

      
      



              
              
              




            
Leave a Reply