ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെഫ്രി എപ്‌സ്റ്റീന്റെ ബഹാമസ് വസതിയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ടേപ്പുകളുമായി ബന്ധപ്പെട്ട് പ്രിൻസ് ആൻഡ്രൂ (ആൻഡ്രൂ മൗണ്ട്ബാറ്റൻ–വിൻഡ്സർ)യെ കുറിച്ചുള്ള ഗൗരവമേറിയ ആരോപണങ്ങൾ എഫ്ബിഐക്ക് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2020-ൽ നോർവെയിൽ നിന്നുള്ള ഒരു വിലാസത്തിൽ നിന്നാണ് ഈ വിവരം എഫ്ബിഐക്ക് കൈമാറിയത്. ഡ്രോയിംഗ് റൂമിലെ ഒരു ഡ്രോയറിന്റെ രഹസ്യ അറയിൽ ടേപ്പുകൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് രേഖയിൽ പറയുന്നത്. ഈ ടേപ്പുകൾ പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ടവയാണെന്ന ആരോപണം ആണ് ഉയർന്നുവന്നിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ആരോപണങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്നതിനെ കുറിച്ച് എഫ്ബിഐ ഇതുവരെ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ ആരോപണങ്ങളെ തുടർന്ന് സ്ഥലപരിശോധനയോ മറ്റ് അന്വേഷണ നടപടികളോ നടത്തിയോയെന്നതും വ്യക്തമല്ല. 2019-ൽ ജയിലിൽ മരിച്ച എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രേഖകൾ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ഈ രേഖകളിൽ ചില ഇമെയിലുകളും ഉൾപ്പെടുന്നു. അതിൽ പ്രിൻസ് ആൻഡ്രൂ ‘ദി ഇൻവിസിബിൾ മാൻ’ എന്ന പേരിൽ ആശയവിനിമയം നടത്തിയതായി പറയുന്നു.

അതേസമയം, എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും പ്രിൻസ് ആൻഡ്രൂ ശക്തമായി നിഷേധിച്ചു വരികയാണ്. താൻ ഒരിക്കലും നിയമവിരുദ്ധമായോ അനാചാരപരമായോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എപ്‌സ്റ്റീൻ വിവാദത്തെ തുടർന്ന് ആൻഡ്രൂവിന് രാജകീയ ചുമതലകളും പദവികളും നഷ്ടപ്പെട്ടിരുന്നു. എപ്‌സ്റ്റീനുമായി ബന്ധം വിച്ഛേദിച്ചതായി അവകാശപ്പെട്ടതിന് ശേഷവും അദ്ദേഹം ഇമെയിൽ വഴി ബന്ധം തുടരുകയായിരുന്നുവെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുകളോട് ആൻഡ്രൂവിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല .