എരുമേലിയില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി യുവാവിനൊപ്പം ബെംഗളൂരുവിലെത്തിയതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ താമസസൗകര്യം ചോദിച്ച് എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശ്വാസ ഭവനില്‍ താമസിക്കാന്‍ മുറി അന്വേഷിച്ചു ചെന്നതായും മുറിയില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോയതായും ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ബൈക്കിലാണ് ജെസ്‌ന എത്തിയതെന്നും കൂടെ ഒരു യുവാവ് ഉണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും കണ്ടതോടെ സംശയം തോന്നിയ ആശ്രമ അധികൃതര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.  ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പോലീസിന് നേരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വഴിത്തിരിവ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് 22-നാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെസ്ന മറിയ ജെയിംസിനെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ജെസ്ന എരുമേലിവരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭ്യമായില്ല. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ജെസ്ന. കാണാതാവുന്ന ദിവസം പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രമാണ് അവള്‍ ഒപ്പം കൊണ്ടുപോയതെന്ന് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ജെസ്നയുടെ മൊബൈല്‍ ഫോണും എ.റ്റി.എം.കാര്‍ഡും വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.