ഡിസംബര്‍ 10 ആം തീയതി കവന്‍ട്രിയില്‍ അന്തരിച്ച ജെറ്റ്‌സി ആന്റണിയുടെ (46) മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച്ച നടക്കും. രാവിലെ 10 മണി മുതല്‍ 11:30 മണി വരെ സ്വവസതിയില്‍ വച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടാകും. (17 Minton Road, CV2 2XT ).

പാര്‍ക്കിംഗ് സൗകര്യം തൊട്ടടുത്തുള്ള Cardinal Wisemen സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട് (CV2 2AJ ).
പിന്നീട് 12 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ വച്ച് (Sacred Heart Roman Catholic Church, Harefield Road CV2 4BT ) നടക്കുന്ന മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മ്മികത്വം വഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം പള്ളി വക സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. (Sacred Heart School, Brays Lane , CV2 4DW). ഉച്ചകഴിഞ്ഞ 2:30 ന് കവന്‍ട്രിയിലെ കാന്‍ലി സിമിത്തേരിയില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകളോടെ മൃതശരീരം സംസ്‌കരിക്കും ( Canely Cemetery , 180 Cannon Hill Road , Covetnry CV4 7BX ) .

കവന്‍ട്രി മലയാളി സമൂഹവും സീറോ മലബാര്‍ സമൂഹത്തിനു അജപാലന ശുശ്രൂഷകള്‍ നല്‍കി വരുന്ന ചാപ്ലയിന്‍ റവറന്‍ഡ് ഫാദര്‍ സെബാസ്റ്റിയന്‍ നാമറ്റത്തിലും ജെറ്റ്‌സിയുടെ കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്.