നടി, അവതാരക എന്നീ നിലകളിലൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ജ്യൂവല്‍ മേരി. റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവര്‍ അതിന് ശേഷം സിനിമയിലേക്ക് എത്തി. മമ്മൂട്ടിയുടെ നായികാവേഷത്തില്‍ പത്തേമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജ്യൂവലിന്റെ അരങ്ങേറ്റം.

ഇപ്പോഴിതാ തന്റെ തകര്‍ന്നുപോയ ഒരു പ്രണയത്തെക്കുറിച്ച് ജ്യുവല്‍ പറയുന്ന വാക്കുകള്‍ വൈറലാകുകയാണ്. പ്രണയപരാജയം തന്നെ മാനസികമായി വല്ലാതെ തകര്‍ത്തുകളഞ്ഞെന്ന് ജ്യുവല്‍ പറഞ്ഞു.

‘എനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്‌നേഹം അങ്ങേര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍…, തേച്ച് ഒട്ടിച്ചു കളഞ്ഞു. മാനസികമായി തകര്‍ന്ന്, സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍ നിന്ന് തന്നെ പോകേണ്ടി വന്നു,’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അന്നത്തെ കാലത്ത് പ്രേമമൊക്കെ ഭയങ്കര സംഭവമാണ്. എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം. അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര സ്‌നേഹമാണ്,’

പറയാതെ പോയ പ്രണയത്തെ കുറിച്ചും ജ്യൂവല്‍ സംസാരിക്കുന്നുണ്ട്. ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. കുറെ നാള്‍ ആ ചേട്ടനെ പുറകെ നടന്നു. അപ്പോള്‍ ആരോ പറഞ്ഞു ആ ചേട്ടന് വേറെ കാമുകി ഉണ്ടെന്ന്. അതോടെ തകര്‍ന്നു പോയി. പിന്നെ കുറേകാലം പ്രണയനൈരാശ്യം ഒക്കെ ആയിരുന്നു,’ ജുവല്‍ പറഞ്ഞു.