ന്യൂസ് ഡെസ്ക്, മലയാളം യുകെ
പോർട്സ്മൗത്തിൽ താമസിക്കുന്ന യു കെ മലയാളി ജിജിമോൻ ചെറിയാൻ മരണമടഞ്ഞു. മകൻറെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് വരുന്ന വഴിയായിരുന്നു മരണം. ഗാറ്റ്വിക്കിലേയ്ക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് ജിജിമോൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ പോർട്സ്മൗത്തിൽ നിന്നുള്ള ഒരു നേഴ്സ് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം ലാൻഡ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം ഇരിക്കെ തൊട്ടടുത്ത വിമാനത്താവളം തേടുന്നതിന് കാര്യമായ സാധ്യതകളും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം വിമാനത്തിൽ വച്ച് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജിജിയുടെ ചേട്ടൻറെ മകൻറെ വിവാഹത്തിനും മൂത്തമകൻ ജിഫോൺസിൻ്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന വിവാഹത്തിൻറെ ഒരുക്കങ്ങൾക്കുമായി നാട്ടിൽ പോയതായിരുന്നു കുടുംബം. മൃതശരീരം ഇപ്പോൾ വർത്തിംഗ് ഹോസ്പിറ്റലിൽ ആണ്.
ജിജിമോൻ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply