ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിര്യാതനായ ജിജിമോൻ കെ. സ്റ്റീഫൻ (ജിജി) ൻ്റെ ശുശ്രൂഷകൾ , 2025 ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ 8.00 ന് ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ബഴ്‌സ്ലം ഹാൾ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്സ് ആർ.സി. ചർച്ചിൽ (ST6 4BB) നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30 ന് സ്റ്റോക്ക് (ഹാർട്ട്ഷിൽ) സെമിത്തേരിയിൽ മൃതസംസ്കാരം നടത്തും.

മൃതസംസ്കാരം നടക്കുന്ന സ്ഥലത്തിൻ്റെ വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Stoke (Hartshill) Cemetery,
Queens Road, Hartshill, Stoke-on-Trent, ST4 7LH.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹൃത്തുക്കളും പരിചയക്കാരും സ്നേഹത്തോടെ ജിജിമോൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കരിപ്പടം കരോട്ടുമുണ്ടക്കൽ കുടുംബാംഗമായ ജിജിമോൻ കെ. സ്റ്റീഫൻ (ജിജി) നിര്യാതനായത്. ഭാര്യ: ജോസ്സി ജിജി
മക്കൾ: ജോയൽ, നെഹ
സഹോദരങ്ങൾ: അജിമോൾ ജോണി (ഭർത്താവ്: ജോണി തുരുത്തിയിൽ), ജിജോ ജോർജ് (ഭാര്യ: ഷൈനി ജിജോ, കിഴക്കനാംതടത്തിൽ).