ലണ്ടന്‍: പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് ഉയർന്ന ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ഗാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. ഇന്‍ടര്‍നാഷ്ണല്‍ മ്യൂസിക്ക് ഫെസ്റ്റുവലില്‍ ഇടം നേടിയതിന് പിന്നാലെ ബിബിസിയുടെ ഔദ്യോഗിക സൈറ്റിലും ജിമിക്കി കമ്മല്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.  ബിബിസി അവതാരികയും ഈ ഗാനത്തെ നന്നായി പിടിച്ച മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ഗാനത്തിന് അനുസൃതമായി ചുവട് വയ്ക്കുന്ന ചാനല്‍ അവതാരികയെയും കാണാം.

പ്രവാസി മലയാളികളില്‍ മിക്കവരും ഈ ഗാനത്തെ ഡാന്‍ഡ് ചലഞ്ചായി ഏറ്റെടുത്തതോടെയാണ് വിദേശികളും ഇതിനനനുസരിച്ച് ചുവട് വയ്ക്കാന്‍ തുടങ്ങുകയും ഗാനം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു. എറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ അദ്ധ്യാപിക ഷെറിലും വിദ്യാര്‍ത്ഥികളുംഈ ഗാനത്തിനനുസരിച്ച് ചുവട് വച്ച് ഷൂട്ട് ചെയ്ത വീഡിയോ 16 മില്യണ്‍ പേര്‍ കണ്ടെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പാട്ടിന്റെ ഒറിജിനല്‍ വീഡിയോ 20 മില്യണ്‍ കാഴ്ചക്കാർ കണ്ടു കഴിഞ്ഞു എന്നും ബിബിസി വെളിപ്പെടുത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളുടെ മിക്ക പരിപാടികളിലും ജിമിക്കി കമ്മല്‍ തന്നെയാണ് ഇപ്പോള്‍ താരം. ഇതും ഗാനം ആഗോളതലത്തില്‍ സൂപ്പര്‍ഹിറ്റാകുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

[ot-video][/ot-video]